യുഎഇയിൽ 568 പേർക്കൂടി കൊറോണ വൈറസ് ബാധയിൽ നിന്നും രോഗമുക്തി നേടിയതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. . 445 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.51,000 ലേറെ പേർക്ക് പുതുതായി പരിശോധന നടത്തിയപ്പോഴാണ് 445 പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തിയത്. രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ഇവരുടെ അവസ്ഥ ഗുരുതരമല്ലെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്യ്തു.ഇതോടെ അകെ മരണ സംഖ്യ 327 ആയി.രാജ്യത്ത് 10,436 പേരാണ് ചികിത്സയിലുള്ളത്. 79.91 ശതമാനമാണ് യുഎഇയിലെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ മാസം ഇത് 55 % ആയിരുന്നു.ആഗോളതലത്തിൽ 48% റിക്കവറി റേറ്റുള്ളപ്പോഴാണ് യുഎഇയിലെ കൂടിയ രോഗമുക്തി നിരക്കെന്നത് ഏറെ ആശ്വാസകരമാണ്.കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധന നടക്കുന്നുണ്ട്.ഒമാനിൽ 1210 പേർക്ക് കൂടി കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 50207 ആയി. 3987 സാമ്പിളുകളാണ് പരിശോധന നടത്തിയത്. പുതിയ രോഗികളിൽ 939 പേരും സ്വദേശികളാണ്.271 പേർ മാത്രമാണ് പ്രവാസികൾ.അതേസമയം 1005 പേർക്ക് കൂടി രോഗം ഭേദമായി.ഇതോടെ രോഗമുക്തരായവരുടെ എണ്ണം 32005 ആയി. ഒമ്പതു പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 233 ആയി ഉയർന്നു .17969 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.