മുംബൈ : മഹാരാഷ്ട്രയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് പുതുതായി 278 പോലീസ് ഉദ്യോഗസ്ഥര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 5,713 ആയി.
ആകെ രോഗം സ്ഥിരീകരിച്ച പോലീസുകാരില്‍ 4,531 ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടി. നിലവില്‍ 1,113 ഉദ്യോഗസ്ഥരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നത്. 71 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കൊറോണയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. മുംബൈയിലാണ് കൊറോണയെ തുടര്‍ന്ന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചത്. 43 പോലീസുകാര്‍ കൊറോണയെ തുടര്‍ന്ന് മുംബൈയില്‍ മാത്രം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
അതേസമയം മഹാരാഷ്ട്രയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം രണ്ടേകാൽ ലക്ഷത്തോട് അടുക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,603 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,23,724 ആയി ഉയര്‍ന്നു. ഇന്ന് മാത്രം കൊറോണയെ തുടര്‍ന്ന് 198 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്നുള്ള ആകെ മരണം 9,448 ആയി.