പേരിൽ 60 കേസുകൾ ; യുപി മന്ത്രിയെ പൊലീസ് സ്റ്റേഷനിലിട്ട് കൊലപ്പെടുത്തി ;ഒടുവിൽ വാളെടുത്തവൻ വാളാൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേരിൽ 60 കേസുകൾ ; യുപി മന്ത്രിയെ പൊലീസ് സ്റ്റേഷനിലിട്ട് കൊലപ്പെടുത്തി ;ഒടുവിൽ വാളെടുത്തവൻ വാളാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2020, 05:18 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ : പതിനൊന്ന് കൊലപാതക്കേസുകളുൾപ്പെടെ അറുപതോളം കേസുകളിൽ പ്രതിയായിരുന്നു ഇന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുപിയിലെ അധോലോക കുറ്റവാളി വികാസ് ദുബെ. കമ്യൂണിസ്റ്റ് ഭീകര സംവിധാനം പോലെ ഒരു ഗ്രാമം മുഴുവൻ ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. കാൺപൂരിലെ ബിക്രു ഗ്രാമം ദുബെയുടെ ഗ്രാമം എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്.

1990 ൽ ക്രിമിനൽ പ്രവർത്തനങ്ങൾ ആരംഭിച്ച ദുബെ താമസിയാതെ കൊടും കുറ്റവാളിയായി മാറുകയായിരുന്നു. സ്വന്തമായി ഒരു ഗ്യാങ്ങ് വളർത്തിയെടുത്ത ഇയാൾ രാഷ്‌ട്രീയ പാർട്ടികൾക്കു വേണ്ടി കൊല്ലാൻ തയ്യാറായതോടെ പെട്ടന്ന് തന്നെ രാഷ്‌ട്രീയത്തിലേക്കുമെത്തി. ബി‌എസ്‌പിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദുബെ സമാജ്‌വാദി പാർട്ടിയിൽ അംഗമാണെന്ന് ഇയാളുടെ അമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

2001 ൽ യുപി സഹമന്ത്രിയായിരുന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ പൊലീസ് സ്റ്റേഷനിൽ വച്ച് കൊലപ്പെടുത്തിയ ദുബെ പക്ഷേ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കെതിരെ തെളിവില്ലെന്നായിരുന്നു വിധി. പിന്നീട് വലുതും ചെറുതുമായ നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത് കിരീടം വയ്‌ക്കാത്ത രാജാവായി ജീവിച്ചു.

ഉത്തർപ്രദേശിൽ യോഗി സർക്കാർ അധികാരത്തിലേറിയതോടെ ഗുണ്ടകൾക്കെതിരെ ശക്തമായ അടിച്ചമർത്തൽ ആരംഭിച്ചതാണ് ദുബെക്ക് വിനയായത്. എങ്കിലും സ്വന്തമായ സംവിധാനങ്ങളും എന്തിനും പോന്ന അണികളും തനിക്ക് സുരക്ഷയൊരുക്കുമെന്ന് ഇയാൾ കരുതിയിരുന്നു. എന്നാൽ നേരത്തെ രജിസ്റ്റർ ചെയ്ത ഒരു കേസിലെ അന്വേഷണം കടുപ്പിച്ചതോടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഇയാൾക്ക് അറിയാമായിരുന്നു.

ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ക്രൂരമായി വധിച്ചതോടെ പൊലീസ് അതിശക്തമായി തന്നെ ദുബെ സംഘത്തിനെതിരെ തിരിഞ്ഞു. എട്ട് പൊലീസുകാർ കൊല്ലപ്പെട്ടതിൽ മൂന്നു പേരെ അതിഭീകരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ദുബെയുടെ സംഘം. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടന്ന സമഗ്രമായ അന്വേഷണത്തിൽ കൊലപാതകത്തിൽ പങ്കുള്ള ദുബെയുടെ ആറു കൂട്ടാളികളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഗത്യന്തരമില്ലാതെ മദ്ധ്യപ്രദേശിലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിലെത്തിയ ദുബെയെ അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരൻ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.മദ്ധ്യപ്രദേശിൽ നിന്ന് യുപിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ദുബെ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.

പൊലീസ് റെയ്ഡിന്റെ വിവരങ്ങൾ ദുബെക്ക് ചോർത്തിക്കൊടുത്ത പൊലീസുകാർ നിലവിൽ സസ്പെൻഷനിലാണ്. സഹപ്രവർത്തകരെ ഒറ്റുകൊടുത്ത ഇവരുടെ നടപടി പൊലീസ് സേനയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ശക്തമായ നടപടികൾ ഇവർക്കെതിരെ എടുക്കാനാണ് യോഗി സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

Tags: encountervikas dubey
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies