ഷാർജ ഏകതയുടെ നേതൃത്വത്തിൽ ഒരു വർഷമായി നടന്നു വന്നിരുന്ന വായനോത്സവം സമാപിച്ചു.സമാപനത്തിന്റെ ഭാഗമായി ജൂലായ് 9, 10 തീയ്യതികളിൽ കുട്ടികൾക്കു വേണ്ടിയും, 11 ന് മുതിർന്നവർക്കും വേണ്ടിയും ” വായനാ പാഠം” സംഘടിപ്പിച്ചു. വായനാ പാഠത്തിന്റെ ആദ്യ ദിവസം മുൻ പി.എസ്.സി ചെയർമാനും, വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ:കെ.എസ് രാധാകൃഷ്ണൻ പ്രഭാഷണം നടത്തി.
രണ്ടാം ദിനം പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.ആർ നാഥനും വായനാ പാഠത്തിന്റെ സമാപന ദിവസം പ്രശസ്ത സാഹിത്യകകാരനും, അധ്യാപകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ ജോർജ്ജ് ഓണക്കൂറും പ്രഭാഷണം നടത്തി .ഏകത ജനറൽ സെക്രട്ടറി വിനോദ് നമ്പിയാർ,ജോയിന്റ് സെക്രട്ടറി അനിൽ കുമാർ,വൈസ് പ്രസിഡന്റ് അനിരുദ്ധ ശശി മേനോൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. വായനാശീലത്തെ കുടുംബങ്ങൾക്കുള്ളിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ഒരു വർഷമായി “വായനോത്സവം” ഏകത സംഘടിപ്പിച്ചത്.