കോണ്‍ഗ്രസ്സിന്റെ 'ശബ്ദ സന്ദേശ' ആരോപണം: ഗഹ് ലോട്ട് സര്‍ക്കാറിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോണ്‍ഗ്രസ്സിന്റെ ‘ശബ്ദ സന്ദേശ’ ആരോപണം: ഗഹ് ലോട്ട് സര്‍ക്കാറിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2020, 12:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ ശബ്ദ സന്ദേശം കയ്യിലുണ്ടെന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ ആരോപണത്തിനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്ത്. നേതാക്കളുടെ ശബ്ദസന്ദേശം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു.

ബി.ജെ.പി രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ്സ് ഉന്നയിച്ചത്. ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദസന്ദേശം കൈവശമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സംബിത് പത്ര രംഗത്തുവന്നത്. രാജസ്ഥാനിലെ എല്ലാ ബി.ജെ.പി നേതാക്കളുടേയും ഫോണ്‍ ചോര്‍ത്താന്‍ നല്‍കിയ ഔദ്യോഗിക നിര്‍ദ്ദേശം നിലവിലുണ്ടോ എന്ന ചോദ്യവും ഗഹ്ലോട്ടിനെതിരെ സംബിത് പത്ര ഉന്നയിച്ചിരിക്കുകയാണ്.

ബി.ജെ.പി ഒരു കുതിരക്കച്ചവടത്തിന്റേയും ഭാഗമല്ലെന്ന് സംബിത് പത്ര വ്യക്തമാക്കി. രാജസ്ഥാനിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കഴിഞ്ഞ ഒരു വര്‍ഷമായി പരസ്പരം സംസാരിക്കാതിരുന്നതിന്റെ കാരണം ആദ്യം കോണ്‍ഗ്രസ്സ് വ്യക്തമാക്കണമെന്നും ബി.ജെ.പി ദേശീയ വക്താവ് പറഞ്ഞു. കൊറോണ കാലത്തെ പ്രവര്‍ത്തനം പോലും നന്നായി നടത്താനറിയാത്ത രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും പത്ര ആരോപിച്ചു. റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി എം.എല്‍.എമാരെ കൂട്ടമായി പാര്‍പ്പിച്ചിരിക്കുകയാണ്. എല്ലാവരും തിന്നും കുടിച്ചും ആഘോഷിക്കുകയാണ്. അതുതന്നെ കൊറോണ പ്രതിരോധ മുന്നറിയിപ്പുകളുടെ ലംഘനമാണെന്നും കേസ് എടുക്കേണ്ട ലോക്ഡൗണ്‍ ലംഘനമാണെന്നും പത്ര ചൂണ്ടിക്കാട്ടി.

Tags: rajasthan politicsrajasthan-sambit patra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies