ഇന്ത്യക്കാരെ യുഎൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ചൈന - പാകിസ്താൻ ശ്രമം ; പൊളിച്ചടുക്കി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യക്കാരെ യുഎൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ചൈന – പാകിസ്താൻ ശ്രമം ; പൊളിച്ചടുക്കി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2020, 03:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യക്കാരെ യുഎൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള പാകിസ്താന്റെ നീക്കം വീണ്ടും പൊളിഞ്ഞു. ഇക്കുറി ചൈനയെക്കൂടെ കൂട്ടു പിടിച്ചെങ്കിലും അമേരിക്കയുടേയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടേയും ഇടപെടൽ യു എൻ രക്ഷാ സമിതിയിൽ പാകിസ്താന്‌ തിരിച്ചടിയായി. ആരോപണങ്ങൾക്ക് തെളിവുകൾ പോലും ഹാജരാക്കാനില്ലാതെ പാകിസ്താൻ നാണം‌കെടുകയും ചെയ്തു.

ഇന്ത്യക്കാരായ നാലുപേർക്കെതിരെയാണ് പാകിസ്താൻ കഴിഞ്ഞ കുറച്ച് നാളുകളായി ഭീകരബന്ധ ആരോപണം ഉന്നയിക്കുന്നത്. അജോയ് മിസ്ത്രി , ഗോബിന്ദ് പട്നായിക്ക് , അംഗാര അപ്പാജി, വേണുമാധവ് ദോങ്‌ഗ്ര എന്നിവരെ യുഎന്നിന്റെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പാകിസ്താന്റെ ആവശ്യം. ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ യുഎൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ്‌ ഇന്ത്യക്കാരെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം പാകിസ്താൻ ആരംഭിച്ചത്.

പാകിസ്താനിലെ ഭീകര സംഘടനകളെ ഇവർ സഹായിക്കുന്നുണ്ടെന്നാണ് പാക് സർക്കാർ ആരോപിക്കുന്നത്. പാകിസ്താനിൽ ഐഎസ് ആക്രമണം നടത്താൻ ഇവർ സഹായം ചെയ്യുന്നുണ്ട്. തെഹരിക് ഇ താലിബാന് സഹായം നൽകി പാക് സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ പിന്തുണ നൽകുന്നു എന്നും ആരോപിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു തെളിവുകളും  നൽകാൻ പാകിസ്താന് ഇതുവരെ കഴിഞ്ഞില്ല.

തുടർച്ചയായി ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ പാകിസ്താൻ ചൈനയെക്കൂടി കൂട്ടു പിടിച്ചെങ്കിലും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിന്ന് ഈ നീക്കം പരാജയപ്പെടുത്തുകയായിരുന്നു. അമേരിക്കയും ഇംഗ്ലണ്ടും ഫ്രാൻസും ജർമ്മനിയും ബെൽജിയവും എതിരായി നിലപാടെടുത്തതോടെ പാകിസ്താനും ചൈനയും നാണം കെട്ടു. കഴിഞ്ഞ മാസം വേണുമാധവിനെതിരേയും ഇക്കുറി അജോയ് മിസ്‌ത്രിക്കെതിരേയുമാണ് പാകിസ്താൻ ആരോപണം ഉന്നയിച്ചത്. എന്നാൽ രണ്ടും രക്ഷാസമിതിയിൽ പരാജയപ്പെടുകയായിരുന്നു.

Tags: Narendra Modipak-chinaImran Khan
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies