ന്യൂഡല്‍ഹി : അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഐടി കമ്പനിയായ ഐബിഎമ്മിന്റെ മേധാവിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഐബിഎം മേധാവി അരവിന്ദ് കൃഷ്ണയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കിടെ കമ്പനിയ്ക്ക് ഇന്ത്യയുമായുള്ള ശക്തമായ ബന്ധവും സ്വാധീനവും പ്രധാനമന്ത്രി ഉയര്‍ത്തി കാട്ടി.
കഴിഞ്ഞ വര്‍ഷമാണ് ഐബിഎമ്മിന്റെ മേധാവിയായി അരവിന്ദ് കൃഷ്ണയെ തിരഞ്ഞെടുത്തത്. പുതിയ പദവി ലഭിച്ച അരവിന്ദ് കൃഷ്ണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊറോണക്കാലത്തെ വാണിജ്യ സംസ്കാരത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ജീവനക്കാര്‍ക്കുളള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും സംസാരിച്ചു.
ഇന്ത്യയില്‍ നിലവിലുള്ള നിക്ഷേപ സാദ്ധ്യതകളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തെ സാങ്കേതിക മേഖലകളിലെ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നതായും പിന്തുണക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ ഐബിഎം നടത്താന്‍ പോകുന്ന വന്‍ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള കൃഷ്ണ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച അദ്ദേഹം പദ്ധതിയിലുള്ള ആത്മവിശ്വാസവും പ്രകടിപ്പിച്ചു.