ന്യൂയോര്‍ക്ക്: ആഗോള തലത്തിലെ കൊറോണ ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേയ്ക്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1,48,52,700 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയുണ്ടായത്. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. രോഗം ബാധിക്കുന്നവരും മുക്തരാവുന്നതും ഒരേ ശതമാനത്തിലേയ്ക്ക് എത്തുന്നതായാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. നിലവില്‍ 89 ലക്ഷം പേരുടെ രോഗം ഭേദമായിക്കഴിഞ്ഞു. ഇന്നലെ വരെ 8906,690 പേരുടെ രോഗമാണ് ഭേദമായിരിക്കുന്നത്. മരണസംഖ്യ നിലവില്‍ 6,13,213ല്‍ എത്തിനില്‍ക്കുകയാണ്.
ആരോഗ്യവിഭാഗത്തിന്റെ നേരിട്ടുള്ള വിശകലനത്തില്‍ നിലവില്‍ രോഗം ബാധിച്ചെന്ന് അറിവുള്ളത് 53,32,797 പേര്‍ക്കാണ്. ഇതില്‍ തന്നെ 63,347 പേര്‍ക്കാണ് രോഗം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 52,69,450 പേര്‍ക്കും സാധാരണനിലയിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. 95,19,903 പേരാണ് നിലവില്‍ ചികിത്സ പട്ടികയില്‍ നിന്നും മാറിയത്. ഇതില്‍ 89,06,690 പേരും രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടവരാണ്. ബാക്കിയുള്ളവരാണ് മരണമട ഞ്ഞവരായി ഉള്ളത്. മരണ സംഖ്യ 6,13,213 ആണെന്നും ഡബ്ല്യൂ.എച്ച്.ഒ അറിയിച്ചു.
രാജ്യങ്ങളുടെ കണക്കില്‍ അമേരിക്കയില്‍ തന്നെയാണ് രോഗബാധിതര്‍ കൂടുതല്‍. യു.എസ്സില്‍ നിലവില്‍ രോഗബാധിതര്‍ 40 ലക്ഷത്തിനടുത്തേയ്ക്ക് കടന്നിരിക്കുകയാണ്. 39,61429 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരുന്നത്. മരണ സംഖ്യ 1,84,989 ആണ്. 18,49,989 പേരുടെ രോഗം ഭേദമായിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 21,21,645 പേര്‍ക്കാണ് രോഗം ഇതുവരെ വന്നത്, മരണ സംഖ്യ 80,251 എത്തിനില്‍ക്കുന്നു. 1409,202 പേരുടെ രോഗം ഭേദമായെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഡബ്ല്യൂ.എച്ച്.ഒ കണക്കില്‍ 11,54,917 പേര്‍ക്കാണ് രോഗം ഇതുവരെ ബാധിച്ചത്. മരണസംഖ്യ 28,099 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.7,24,702 പേര് രോഗമുക്തി നേടിക്കഴിഞ്ഞു. 4,02,116പേര്‍മാത്രമാണ് നിലവില്‍ രോഗബാധിതരായിട്ടുള്ളത്.