ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്ഷീണം തീര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഇന്നലെ നടന്ന മത്സരത്തില്‍ വാട്ട്ഫോഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തുവിട്ടത്. ഇതിനിടെ കഴിഞ്ഞ ദിവസം സിറ്റിയെ തകര്‍ത്ത ആഴ്സണലിനെ ആസ്റ്റണ്‍ വില്ല ഞെട്ടിച്ചു. ഏക ഗോളിനാണ് വില്ല ഗണ്ണേഴ്സിനെ മുട്ടുകുത്തിച്ചത്. മൂന്നാം മത്സരത്തില്‍ വൂള്‍വ്സ് 2-0ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു.
ആഴ്സണലിനോട് കഴിഞ്ഞ എഫ്.എ കപ്പിലേറ്റ അപ്രതീക്ഷിത പരാജയത്തിന്റെ ക്ഷീണം തീര്‍ക്കുന്ന കളിയാണ് ഗ്വാര്‍ഡിയോളയുടെ സംഘം പുറത്തെടുത്തത്. ഇരുപകുതികളി ലുമായാണ് സിറ്റി താരങ്ങള്‍ ഗോള്‍ മഴ തീര്‍ത്തത്. റഹീം സ്റ്റെര്‍ലിംഗിന്റെ ഇരട്ടഗോളുകളാണ് ആദ്യപകുതിയെ ആവേശത്തിലാക്കിയത്. 31, 40 മിനിറ്റുകളിലാണ് ഗോളുകളടിച്ചത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഫില്‍ ഫോഡന് 63-ാം മിനിറ്റിലും അയ്മെറിക് ലാപോര്‍ട്ടേ 66-ാം മിനിറ്റിലും ഗോള്‍ നേടി. ജയത്തോടെ സിറ്റി് 37മത്സരങ്ങളിലായി 78 പോയിന്റുകള്‍ നേടിക്കഴിഞ്ഞു.
തീരെ നിറം മങ്ങിയ ആഴ്സണലിനെയാണ് ഇന്നലെ ആസ്റ്റണ്‍ വില്ലയ്ക്കെതിരെ കണ്ടത്. പ്രതിരോധം ഭേദിക്കാനാകാതെ നിന്ന ഗണ്ണേഴ്സിന്റെ പിഴവ് മുതലാക്കിയ വില്ല ഏക ഗോളിനാണ് വിജയിച്ചത്. ത്രിസേഗ്വേയാണ് വില്ലക്ക് വിജയഗോള്‍ സമ്മാനിച്ചത്. കളിയുടെ 27-ാം മിനിറ്റില്‍ത്തന്നെ വില്ല ഗോള്‍ നേടി. ലീഗില്‍ പത്താം സ്ഥാനത്താണ് ആഴ്സണലുള്ളത്. ആറാം സ്ഥാനക്കാരായ വൂള്‍വ്സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചത്. 41-ാംമിനിറ്റില്‍ ഡാനിയേല്‍ പോഡെന്സും 68-ാം മിനിറ്റില്‍ ജോണിയുമാണ് ഗോളുകളടിച്ചത്.