ആരാധകരില്ല; ആരവങ്ങളില്ല; ആന്‍ഫീല്‍ഡില്‍ ഇന്ന് ലിവര്‍പൂളിന് കിരീട ധാരണം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആരാധകരില്ല; ആരവങ്ങളില്ല; ആന്‍ഫീല്‍ഡില്‍ ഇന്ന് ലിവര്‍പൂളിന് കിരീട ധാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2020, 03:28 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കീരീടം ഇന്ന് തലയിലേറ്റും. ക്യാപ്റ്റന്‍ ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണും ടീമംഗങ്ങളും പ്രത്യേകം തയ്യാറാക്കിയ തട്ടില്‍ കയറിനിന്ന് ആരവം മുഴക്കും. ജൊഹാന്‍ ക്ലോപെന്ന പരിശീലകനൊപ്പം ചുവപ്പന്‍ ജഴ്‌സിയില്‍ ലിവര്‍പൂള്‍ ലീഗില്‍ സ്വപ്‌നതുല്യമായ മുന്നേറ്റമാണ് നടത്തിയത്. കാണികളില്ലാതെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ 30 വര്‍ഷത്തിന് ശേഷമുള്ള ചരിത്രമാണ് ലിവര്‍പൂള്‍ കുറിച്ചിരിക്കുന്നത്.

36 മത്സരങ്ങളിലായി 93 പോയിന്റുകളുമായിട്ടാണ് ലിവര്‍പൂള്‍ ലീഗില്‍ മുന്നില്‍ നില്‍ക്കുന്നത്. സീസണിന്റെ തുടക്കം മുതലേ ജയങ്ങള്‍ മാത്രം നെഞ്ചിലേറ്റിയുള്ളതായിരുന്നു  ക്ലോപ്പിന്റെ തണലില്‍ ലിവര്‍പൂളിന്റെ കുതിപ്പ്. 36ല്‍ 30ലും ജയങ്ങള്‍. 3 സമനിലകളും അത്ര തന്നെ തോല്‍വികളും. മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡായ 100 പോയിന്റ് കടക്കാനാകുമോ എന്നതില്‍ മാത്രമാണ് ഇനി ആരാധകരുടെ പ്രതീക്ഷ.

2019 ആഗസ്റ്റ് 10ന് നോര്‍വിച്ച് സിറ്റിക്കെതിരെയാണ് ലിവര്‍പൂളിന്റെ ലീഗിലെ ആദ്യമത്സരം നടന്നത്. 4-1ന്റെ ഗംഭീര ജയത്തോടെയാണ് ലിവര്‍പൂള്‍ സീസണ്‍ തുടങ്ങിയത്. ചെല്‍സിയേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും തോല്‍പ്പിച്ചാണ് ലീഗില്‍ മുന്നേറിയത്. ലീഗിലെ അവസാന ഘട്ടത്തില്‍ ലീഗ് ചാമ്പ്യന്‍പട്ടം ഉറപ്പിച്ച ശേഷം മാഞ്ചസ്റ്റര്‍ സിറ്റി എതിലില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതാണ് ഒരു ക്ഷീണമായത്. ഇനി നാളെ ചെല്‍സിക്കെതിരേയും അവസാന മത്സരം ന്യൂകാസിലിനെതിരേയും മാത്രമാണ് ബാക്കിയുള്ളത്.

ആന്‍ഫീല്‍ഡില്‍ ഇന്ന് നടക്കുന്ന പുരസ്‌കാരച്ചടങ്ങില്‍ 30 വര്‍ഷത്തിന് ശേഷമാണ് ലിവര്‍പൂള്‍ കിരീടം ഉയര്‍ത്താന്‍ പോകുന്നത്. ഫുട്‌ബോള്‍ ഇതിഹാസമായ സര്‍ കെന്നി ഡാല്‍ഗിഷിന്റെ സാന്നിധ്യത്തിലാണ് ലിവര്‍പൂളിനെ കിരീടമണിയിക്കുക.ലിവര്‍പൂളിനെ ലീഗ് കിരീടം അണിയിച്ച അവസാനത്തെ പരിശീലകന്‍ എന്നതാണ് ഡാല്‍ഗിഷിന്റെ സവിശേഷത. മുഹമ്മദ് സലായാണ് ലിവര്‍പൂളിന്റെ സീസണിലെ സൂപ്പര്‍ താരം. 23 ഗോളുകളും 11 അസിസ്റ്റുകളുമായി സല കളംനിറഞ്ഞു. തൊട്ടുപിന്നില്‍ 19 ഗോളുകളോടെ സാദിയോ മാനേയും ജയങ്ങള്‍ക്ക് കരുത്തേകി.

Tags: english premier leaugueliverpoolliverpool-anfield
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies