കൊറോണ പ്രതിരോധത്തില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് ഇസ്രയേല്‍

Published by
ജനം വെബ്‌ഡെസ്ക്

ടെല്‍ അവീവ്: ഇന്ത്യയുമൊത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വിപുലമായ സഹകരണം തുടരുമെന്ന് ഇസ്രയേല്‍. കൊറോണ പ്രതിരോധത്തിനായി മൂന്ന് വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്തതായി ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക ഡല്‍ഹിയില്‍ പറഞ്ഞു.

‘ഇന്ത്യയുമായി ചേര്‍ന്ന് ഇസ്രയേലിന്റെ വിപുലമായ സഹകരണ പദ്ധതി തീരുമാനിച്ചു കഴിഞ്ഞു. ഇസ്രയേലിന്റെ വിദേശകാര്യമന്ത്രാലയം, പ്രതിരോധവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവരാണ് സംയുക്തമായ സഹകരണം തീരുമാനിച്ചിരിക്കുന്നത്’ ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ വിശദീകരണം നല്‍കി.

ഇസ്രയേലിന്റെ സംയുക്ത ഗവേഷണ സംഘം ഈ ആഴ്ച ഇന്ത്യയിലെത്തും. ഇസ്രയേലിന്റെ പ്രതിരോധവകുപ്പിലെ ഗവേഷകരാണ് ഇന്ത്യയിലേയ്‌ക്ക് എത്തുന്നത്. ഇന്ത്യയിലെ പ്രതിരോധ രംഗത്തെ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയും മുഖ്യ ശാസ്ത്രജ്ഞനായ കെ.വിജയരാ ഘവനുമാണ് ഇസ്രയേല്‍ സംഘത്തിന് ഒപ്പം ഗവേഷണകാര്യത്തിലുണ്ടാവുക എന്നും ട്വിറ്ററിലൂടെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Share