കാബൂള്‍ : അഫ്ഗാനിസ്താനിലെ മൂന്നിടങ്ങളില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 24 താലിബാന് ഭീകരരെ അഫ്ഗാന് സുരക്ഷാ സേന വധിച്ചു. 27 ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
സാബൂല്‍ പ്രവിശ്യയിലെ അര്ഗന്ദാബ്, ഷിന്ക്സായി, ഷാ ജോയ് എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ഏറ്റുമുട്ടല്‍.
അതേ സമയം ഹെരാത്ത് പ്രവിശ്യയിലെ അദ്രാക്സാന് ജില്ലയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ ആറ് പ്രാദേശിക താലിബാന് ഭീകര കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന് പ്രതിരോധ മന്ത്രി അസദുള്ള ഖാലിദ് അറിയിച്ചു. ഹെരാത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് താലിബാന് ഭീകരര്‍ കൊലപ്പെട്ടിട്ടുണ്ട്. ഉടന്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ഏറ്റുമുട്ടലുകളാണ് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായത്. അഫ്ഗാനില്‍ നിന്നും താലിബാന് ഭീകരരെ പൂര്‍ണ്ണമായും ഇല്ലാതാക്കുനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഇതിന്റെ ഭാഗമായി ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്.