റിയാദ് : സൗദി അറേബ്യയിൽ 2378 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 262772 കടന്നെന്നു ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 2241 പേർ കൂടി രോഗം ഭേദമായതായതോടെ 215731 പൂർണ്ണമായും കൊറോണ ബാധയിൽ നിന്നും സുഖം പ്രാപിച്ചു.
പുതിയ അണുബാധകളിൽ 195 മക്കയിലും, 139 റിയാദിലും, 135 അൽ ഹുഫൂഫിലുമാണ് റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും പ്രവിശ്യകളിലും മറ്റ് പുതിയ അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
വൈറസ് ബാധിച്ച് മുപ്പത്തിയേഴ് പേർ കൂടി രാജ്യത്ത് മരിച്ചതോടെ മരണസംഖ്യ 2672 കടന്നു. 44369 രോഗികൾ നിലവിൽ ചികിത്സയിൽ കഴിയുന്നതിൽ 2143 പേരുടെ നില ഗുരുതരമായി തുടരുന്നു.