ഭോപ്പാല്‍: കൊറോണ സ്ഥിരീകരിച്ച മദ്ധ്യപ്രദേശ് മുഖ്യന്ത്രി തന്റെ ആരോഗ്യം ഏറെ തൃപ്തികരണമാണെന്ന് അറിയിച്ചു. നിലവില്‍ ശാരീരികമായ യാതൊരു ബുദ്ധിമുട്ടുകളും അനുഭവിക്കുന്നില്ല.സംസ്ഥാനത്തെ എല്ലാ കൊറോണ പ്രതിരോധ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
दोस्तों, मैं ठीक हूँ, #CoronaWarriors का समर्पण अभिनंदनीय है। निस्वार्थ भाव से अपनी जान जोखिम में डालकर #COVID19 पीड़ितों की सेवा करने वाले प्रदेश के सभी कोरोना योद्धाओं को मैं प्रणाम करता हूँ।
— Shivraj Singh Chouhan (@ChouhanShivraj) July 26, 2020

‘സുഹൃത്തുക്കളെ എന്റെ ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണുള്ളത്. കൊറോണ പ്രതിരോധ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണവും എടുത്തുപറയേണ്ടതു തന്നെയാണ്. എല്ലാവര്‍ക്കും എന്റെ അഭിവാദനം. കൊറോണയെ ഭയപ്പെടാതെ നാം നേരിടണം.പ്രതിരോധത്തിന്റെ പ്രാഥമികമായ ശുചിത്വകാര്യങ്ങളില്‍ ശ്രദ്ധിക്കണം. കൈകഴുകിയും മാസ്‌കു ധരിച്ചും തന്നെയാണ് കൊറോണയ്‌ക്കെതിരെ പോരാടേണ്ടത്’ ചൗഹാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ചൗഹാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 26,926 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. ഇവരില്‍ 799 പേര്‍ മരണപ്പെട്ടു. 18,488 പേര്‍ രോഗമുക്തരായതായി ആരോഗ്യവകുപ്പറിയിച്ചു.














