ധര്‍മശാല: അമേരിക്കയുടെ ചൈനാ നയം ഏറ്റവും അനിവാര്യമായ കാലഘട്ടത്തിലാണ് തിരുത്തിക്കൊണ്ടിരിക്കുന്നതെന്ന് ടിബറ്റന്‍ നേതാക്കള്‍. ചൈന അമേരിക്കയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യംവിട്ടുനില്‍ക്കുന്ന ടിബറ്റന്‍ നേതാവായ ടി.ജി.ആര്യ.
ചൈന ഏതുരാജ്യത്ത് അവരുടെ സ്ഥാനപതി കാര്യാലയം സ്ഥാപിച്ചാലും അത് ഒരു ചാരസംവിധാനം കൂടിയായിരിക്കുമെന്നത് നിലവില്‍ എല്ലാവര്‍ക്കും ബോധ്യമായെന്നും ആര്യ ചൂണ്ടിക്കാട്ടി. സൈബര്‍ ഹാക്കിംഗും വാക്‌സിനുകളുടെ രഹസ്യം ചോര്‍ത്തലുമടക്കം അമേരിക്കയില്‍ ചൈന നടത്തിയത് ബൗദ്ധിക കടന്നുകയറ്റമാണെന്നും ആര്യ പറഞ്ഞു.
ചൈനയാണ് കൊറോണ വ്യാപനം നടത്തിയത്. ടിബറ്റിലെ മനുഷ്യാവകാശ ലംഘനം വര്‍ഷങ്ങളായി ചൈന തുടരുകയാണ്. ഇത്തരം വിഷയങ്ങളില്‍ ചൈന ഒരു നടപടിയും സ്വീകരിക്കാന്‍ ഒരുക്കമല്ലെന്ന വസ്തുതയും ലോകരാജ്യങ്ങള്‍ ഒരു മുന്നറിയിപ്പായി കാണണമെന്നും ആര്യ പറഞ്ഞു.