രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് വൈറസുകളെ അകറ്റാം; ഇതാ ആറു സൂപ്പര്‍ ഫുഡുകള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് വൈറസുകളെ അകറ്റാം; ഇതാ ആറു സൂപ്പര്‍ ഫുഡുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2020, 05:27 pm IST
FacebookTwitterWhatsAppTelegram

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല ആഹാരശീലങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിച്ചാല്‍ ഒരു പരിധിവരെ വൈറസ് ബാധയെ ചെറുത്ത് നിര്‍ത്താം. ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുക വഴി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ആഹാരത്തിന് വലിയ പങ്കാണുള്ളത്. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ എന്തൊക്കെ ഭക്ഷണം കഴിക്കണമെന്നത് സംശയിച്ച് പലര്‍ക്കും സംശയങ്ങളുണ്ടാകാം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴവര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം;

1. നെല്ലിക്ക

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ സി, ഫൈബര്‍, ഇരുമ്പ്, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണ്. രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങള്‍ അകറ്റാനും നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ദഹന പ്രക്രിയ മെച്ചപ്പെടുത്താനും അമിത വിശപ്പ് ഒഴിവാക്കാനും ബ്ലഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കും.

2. നാരങ്ങ

വളരെയേറെ ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷ്യ വസ്തുവാണ് നാരങ്ങ. വിറ്റാമിന്‍ സിയുടെ കലവറയായ നാരങ്ങ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദിവസും നാരങ്ങ ഉപയോഗിക്കുന്നവര്‍ക്ക് രോഗങ്ങളെ അതിജീവിക്കാനുള്ള കഴിവ് കൂടുതലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഗര്‍ഭകാല ആരോഗ്യത്തിനും വൃക്കയിലെ കല്ലിനെ പ്രതിരോധിക്കാനും ശ്വാസകോശ രോഗങ്ങള്‍ക്കുമെല്ലാം നാരങ്ങ പ്രയോജനപ്രദമാണ്. കരളിന്റെ ആരോഗ്യത്തിനും വളരെ മികച്ചതാണ് ഇവ.

3. കാപ്‌സിക്കം

വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളമുള്ള കാപ്‌സികം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മികച്ച ഭക്ഷണമാണ്. വിറ്റാമിന്‍ എ, ഫൈബര്‍, മിനറലുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠ കുറയ്‌ക്കാനും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഉദരസംബന്ധമായ അസുഖങ്ങള്‍ കുറയ്‌ക്കാനുമെല്ലാം കാപ്‌സിക്കം സഹായിക്കും.

4. പപ്പായ

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പപ്പായുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പറഞ്ഞാല്‍ തീരില്ല. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയുടെ കലവറയാണ് പപ്പായ. ദൈനംദിന ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് അണുബാധകളില്‍ നിന്നും സംരക്ഷണം നല്‍കും. പപ്പായയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കുകയും പൊട്ടാസ്യം സ്‌ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.

5. പേരക്ക

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴവര്‍ഗമാണ് പേരക്ക. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള പേരക്ക കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ്. 100 ഗ്രാം പേരക്കയില്‍ 200 ഗ്രാം വിറ്റാമിന്‍ സി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

6. ഓറഞ്ച്

കാത്സ്യം, സോഡിയം, മഗ്‌നീഷ്യം, കോപ്പര്‍, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ് ഓറഞ്ച്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന് ഉന്മേഷവും കരുത്തുമേകാനും ഓറഞ്ച് സഹായിക്കും. നേത്ര രോഗങ്ങളെ അകറ്റാനും കാഴ്‌ച്ച ശക്തി വര്‍ധിപ്പിക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. ഓറഞ്ചിലെ കാത്സ്യം എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഓറഞ്ചിന് കഴിയും. ദന്താരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശ്വാസകോശ പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഓറഞ്ച് സഹായിക്കും.

To get stronger immunity and healthier looking skin, add Vitamic-C rich plant-based foods to your diet from today.#EatRightIndia #HealthForAll #SwasthaBharat #plantbased @MoHFW_INDIA @drharshvardhan @MIB_India @PIB_India @mygovindia pic.twitter.com/ugDw0PlfYq

— FSSAI (@fssaiindia) July 23, 2020

Tags: Health
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies