ഒമാനിൽ ബുധനാഴ്ച 1653 പേർക്ക് കൂടി കൊറോണ ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 60240 ആയി. 665 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,314 പേര്‍ക്കാണ് രാജ്യത്ത് കൊറോണ പരിശോധന നടത്തിയത്. ഇതോടെ മൊത്തം രോഗികൾ 78569 ആയി. 1314 പുതിയ രോഗികളിൽ 618 പേർ സ്വദേശികളും 47 പേർ പ്രവാസികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 412 ആയി ഉയർന്നു.17917 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.പുതായി 1,314 പേര്‍ക്കാണ് രാജ്യത്ത് കൊറോണ പരിശോധന നടത്തിയത്. ഇതുവരെ 3,03,711 പേര്‍ക്ക് രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്.യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല .
അതേസമയം വളരെ ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം, രോഗമുക്തി നേടിയവരെക്കാള്‍ കൂടുതലായി. 375 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തരായത് 297 പേരാണ്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 59,921 ആയെന്ന് ആയെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 53,202 പേരും രോഗമുക്തരായി. 347 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. നിലവില്‍ 6372 കൊറോണ ബാധിതരായി രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,000 പരിശോധനകളാണ് യു.എ.ഇയിൽ നടത്തിയത്.