അമിഞ്ഞപ്പാൽ മാധുര്യം ; ലോക മുലയൂട്ടൽ വാരത്തിനു തുടക്കം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിഞ്ഞപ്പാൽ മാധുര്യം ; ലോക മുലയൂട്ടൽ വാരത്തിനു തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 07:43 pm IST
FacebookTwitterWhatsAppTelegram

ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഒരമ്മയും കൂടിയാണ് പിറവിയെടിക്കുന്നത് . ആ കുഞ്ഞിനു  ഭൂമിയിൽ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ മാധുര്യമോ മുലപ്പാൽ തന്നെ . സ്വന്തം അമ്മ കുഞ്ഞിന് മുലയൂട്ടുന്നതില്‍ പരം മനോഹരമായ ഒരു നിമിഷം ഈ പ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല.

പ്രസവം, മുലയൂട്ടല്‍ എന്നിവ സ്ത്രീയില്‍ മാത്രം നിക്ഷിപ്തമായ ഭാഗ്യമാണ്. എന്തിന് ഈ കോവിഡ് കാലത്ത് പോലും സ്വന്തം അമ്മ വേണ്ട രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കുഞ്ഞിനെ മുലയൂട്ടുന്നതും സംരക്ഷിക്കുന്നതും.

ലോകാരോഗ്യ സംഘടന, എല്ലാ വര്‍ഷവും ഓഗസ്റ്റ് ആദ്യത്തെ ആഴ്ച ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. മുലയൂട്ടലിനെ പറ്റി മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണം നല്‍കുകയും, ഇതുവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുകയുമാണ്  വാരാഘോഷത്തിന്റെ ലക്ഷ്യം .

 

മുലപ്പാല്‍ എന്നാല്‍ കുഞ്ഞിന് കിട്ടാവുന്ന ഏറ്റവും പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരമാണ്. കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങി കുഞ്ഞിന് ആവശ്യമായ ഒരുപാട് പോഷക ഘടകങ്ങള്‍ ചേര്‍ന്നതാണ് മുലപ്പാല്‍. ലോക മുലയൂട്ടൽ വാരാചാരണം 2020-ന്റെ പ്രധാന ആശയം “ആരോഗ്യമുള്ള ലോകത്തിനായി മുലയൂട്ടലിനെ പിന്തുണയ്‌ക്കുക” എന്നതാണ്

പ്രസവിച്ച ഉടനെ തന്നെ നേരിയ അളവില്‍ മുലയില്‍ നിന്നും സ്രവിക്കുന്ന മഞ്ഞപ്പാലിനോളം(കൊളസ്ട്രം) ഗുണം മറ്റൊന്നിനും ഇല്ല. കുഞ്ഞിന്റെ പ്രതിരോധശേഷി കൂട്ടാനുള്ള ഇമ്മ്യൂണോഗ്ലോബുലിന്‍ ഉള്‍പ്പടെയുള്ളവ ഇതില്‍ ധാരാളമായിട്ടുണ്ട്.  പ്രസവശേഷം കുഞ്ഞിനെ എത്രയും വേഗം മുലയൂട്ടണം. ആദ്യത്തെ ആറുമാസ കാലം കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്ക് മുലപ്പാല്‍ മാത്രം മതി.

നവജാതശിശുവിന്റെ വിശപ്പ് മാറ്റാന്‍ മുലയൂട്ടല്‍ അത്യാവശ്യം തന്നെ, എന്നാല്‍ മുലയൂട്ടല്‍ കൊണ്ടുള്ള ഗുണങ്ങള്‍ കുഞ്ഞിന് മാത്രമല്ല. ഇത് അമ്മയെയും പല ശാരീരിക-മാനസിക രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. മുലയൂട്ടലിന്റെ ഫലമായി സ്ത്രീകളില്‍ പ്രസവാനന്തരം ഗര്‍ഭപാത്രം വേഗം തന്നെ പഴയ സ്ഥിതിയിലേക്ക് തിരികെയെത്തിക്കുന്നുമുണ്ട്.

അതേസമയം മുലയൂട്ടല്‍ സംബന്ധിച്ച് ചില സ്ഥിരം മുന്‍വിധികളുണ്ട്. ഇതൊക്കെ തീർച്ചയായും തെളിയപ്പെടാത്ത മുൻ വിധികളും മുൻ ധാരണകളും മാത്രമായി തന്നെ ഇപ്പോഴും നിലനിൽക്കുകയാണ്.

  • കുഞ്ഞ് കരഞ്ഞാല്‍ ഉടന്‍ പാല് കൊടുക്കണം.
  • കുഞ്ഞ് ഓരോ തവണ മലമൂത്രവിസര്‍ജനം നടത്തിയാല്‍ അപ്പോള്‍ തന്നെ കുഞ്ഞിന് വിശക്കും.
  • മുലപ്പാല്‍ കൊണ്ട് മാത്രം കുഞ്ഞിന്റെ വിശപ്പ് മാറില്ല
  • മൂന്നാം മാസം തൊട്ട് കുഞ്ഞിന് നേര്‍പ്പിച്ച കുറുക്ക് കൊടുക്കാം.
  • മുലപ്പാല്‍ പിഴിഞ്ഞു സൂക്ഷിക്കുന്നത് തെറ്റായ കാര്യം.

ജനനശേഷം ഓരോ കുഞ്ഞിനും ആവശ്യമായ മുലപ്പാലിന്റെ അളവില്‍ അനുദിനം മാറ്റം വരും. ഇത് ആദ്യത്തെ ആഴ്ചയില്‍ ഓരോ 24 മണിക്കൂറില്‍ 100 മില്ലിലിറ്ററില്‍ തുടങ്ങി പത്താം ദിവസം 24 മണിക്കൂറില്‍ 150 മില്ലിലിറ്റര്‍ ആവുന്നു. ഓരോ കുഞ്ഞുങ്ങളുടെയും വിശപ്പ്, ദഹനശേഷി എന്നിവ അനുസരിച്ച് അളവില്‍ മാറ്റം വരാറുണ്ട്.

  • ആദ്യ ആഴ്ചയില്‍ ഒരു നവജാത ശിശു ഏകദേശം 30 മുതല്‍ 60 മില്ലിലിറ്റര്‍ വരെ മുലപ്പാല്‍ ആണ് ഒരു മുലയൂട്ടലില്‍ കുടിക്കുക. ഈ കാലയളവില്‍ കുഞ്ഞിന് മതിയാവോളം മുലപ്പാല്‍ നല്‍കുകയാണ് ഉചിതം. അതിനാല്‍ ഓരോ മണിക്കൂര്‍ കൂടുമ്പോഴും മുലയൂട്ടുന്നതാണ് ശരിയായ രീതി. കുഞ്ഞിന് ഉണ്ടാവാന്‍ സാധ്യതയുള്ള നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇത് സഹായിക്കും.
  • രണ്ടാമത്തെ ആഴ്ച മുതല്‍ മുലപ്പാലിന്റെ അളവ് കൂടുന്ന പക്ഷം, എല്ലാ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. രാത്രി സമയങ്ങളിലും രണ്ട്-മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ നിര്‍ബന്ധമായും മുലയൂട്ടുക.
  • മൂന്നു മുതല്‍ ആറുമാസ കാലയളവില്‍ കുഞ്ഞിന്റെ ആവശ്യാനുസരണം അഥവാ മൂന്നു നാലു മണിക്കൂര്‍ ഇടവേളയില്‍ മുലയൂട്ടാം. ഈ പ്രായമാവുമ്പോള്‍ കുഞ്ഞുങ്ങള്‍ വളരെ പെട്ടെന്ന് തന്നെ മുലകുടിക്കാന്‍ പ്രാപ്തരാക്കുന്നു.

ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാല്‍ ആണ് കുഞ്ഞിന് പറ്റിയ ഏറ്റവും സമീകൃതമായ ആഹാരം. ആറുമാസത്തിനുശേഷം മാത്രമേ കുറുക്കു പോലെയുള്ള മറ്റ് ആഹാരപദാര്‍ഥങ്ങള്‍ കൊടുത്തു തുടങ്ങേണ്ടതുള്ളൂ. തുടര്‍ന്ന് മറ്റ് ആഹാരങ്ങള്‍ക്കൊപ്പം രണ്ട് വയസ്സ് വരെ കുഞ്ഞിന് മുലപ്പാല്‍ നല്‍കേണ്ടതാണ്.

Tags: milkmother
Share130TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies