കൊച്ചി: എറണാകുളം കളക്ടര്‍ സുഹാസിന്റെ കൊറോണ ഫലം നെഗറ്റീവ്. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വാഴക്കുളം പഞ്ചായത്തിന്റെ എഫ് എല്‍.ടി.സി ക്ലബ്ബിന്റെ ഭാരവാഹികള്‍ കളക്ടറുടെ സാന്നിധ്യത്തില്‍ സാധന സാമഗ്രികള്‍ വിതരണം ചെയ്തത്. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇവ സ്വീകരിച്ചത്.
തുടര്‍ന്ന് ഇതില്‍ ഭാരവാഹിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കളക്ടര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവായത്.