ബംഗളൂരു: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞതിന് അമ്മയെ മകന് കുത്തിക്കൊന്നു. കര്‍ണാടകയിലാണ് സംഭവം. സംഭവത്തില്‍ മകന് മനുശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
21 വയസുകാരനായ മനു സദാസമയവും മൊബൈല്‍ ഫോണില്‍ മുഴുകി ഇരിപ്പാണ്. പലതവണ ഇതിന് അമ്മ മനുവിനെ വഴക്ക് പറഞ്ഞിട്ടുണ്ട്. മൊബൈലിന്റെ അമിത ഉപയോഗം മൂലം മകന് പഠനത്തില്‍ ഒരുപാട് പിന്നോട്ട് പോയെന്നും ഇവര്‍ പരാതി ഉന്നയിച്ചിരുന്നു.
കൊലപാതകം നടന്ന ദിവസവും ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാക്കി. വഴക്കിനിടെ പ്രകോപിതനായ മകന് അമ്മയെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആദ്യം ഇയാള്‍ അമ്മയെ പരിക്കേല്‍പ്പിച്ചു. പിന്നാലെ കത്തി കൊണ്ട് കഴുത്തില്‍ കുത്തി. തല്‍ക്ഷണം ഇവര്‍ മരണപ്പെട്ടു.
എന്നാല്‍ ബന്ധുക്കള്‍ പോലും പൊലീസില്‍ വിവരം അറിയിച്ചില്ല. കൊലപാതകം മറച്ചുവെച്ച് ആത്മഹത്യയാക്കി മാറ്റാനായിരുന്നു ഇവരുടെ ശ്രമം. സംശയം തോന്നിയ അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകന് തന്നെയാണ് പ്രതി എന്ന് കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.