ജീവിത പ്രതിസന്ധികള്‍ക്കിടയിലും കാരുണ്യത്തിന്റെ വഴിയേ ലോറി ഓടിക്കുകയാണ് പന്തളം കുടശ്ശനാട് സ്വദേശിയായ സിജു.യു.എ.ഇയിൽ ലോറി ഡ്രൈവറായ ഇദ്ദേഹം ജീവിതം ദുരിതത്തിലായ ഇരുന്നൂറിലേറെപ്പേർക്കാണ് ഇതുവരെ ജോലി ജോലി വാങ്ങിച്ച് നൽകിയിരിക്കുന്നത്.തൊഴിലാളികൾ മുതൽ വിവിധ കമ്പനികളിലെ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഈ കൂട്ടത്തിലുണ്ട്. സിജുവിന്റെ വേറിട്ട വഴിയിലൂടെ കാരുണ്യ പ്രവര്‍ത്തനം മനസിലാക്കുന്ന വ്യവസായികളാണ് അദ്ദേഹം നിർദ്ദേശിക്കുന്നവർക്കു ജോലി നൽകുന്നത്.വിശക്കുന്നവര്‍ക്ക് സാന്ത്വനവുമായി സിജു എത്താറുണ്ട്.ജോലി ലഭിക്കുന്നവർ സ്നേഹത്തോടെ നൽകുന്ന സഹായത്താലാണ് ഇത് സാധ്യമാകുന്നത്.ഇതേ സഹായം കൊണ്ട് കേരളത്തിലെ കാൻസർ രോഗികളുടെ ചകിത്സക്കായി 12 ലക്ഷം നൽകാനും സിജുവിന് സാധിച്ചിട്ടുണ്ട്.സിജുവിന്റെ കനിവ് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പ്രവാസികള്‍ക്കിടയിൽ തുടരുകയാണ്.സിജുവിന് പിന്തുണമായി ഭാര്യ അഭിനയ സേവിയറും മകൾ ഏഞ്ജല സിജുവും ഒപ്പമുണ്ട്.കാരുണ്യ വഴിയിൽ സിജുവിന്റെ ഒറ്റയാൾ പ്രവർത്തനം തുടരുകയാണ്