എ ഗിഫ്റ്റ് ഓഫ് ഗോഡസ് ലക്ഷ്മി ; ഇതൊരു നിസ്സാര ജീവിത കഥയല്ല
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

എ ഗിഫ്റ്റ് ഓഫ് ഗോഡസ് ലക്ഷ്മി ; ഇതൊരു നിസ്സാര ജീവിത കഥയല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 09:19 pm IST
FacebookTwitterWhatsAppTelegram

പശ്ചിമ ബംഗാളിൽ നിന്നുമുള്ള ട്രാൻജൻഡർ മനോബി ബന്ദോപാധ്യായ, 2015 ജൂൺ 9 ന് നാദിയ ജില്ലയിലെ , കൃഷ്ണനഗർ വിമൻസ് കോളേജിൽ പ്രിൻസിപ്പൽ ആയി സ്ഥാനം ഏറ്റത് ചരിത്ര നിമിഷമായിരുന്നു . ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ട്രാൻസ്‌ജെൻഡർ ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കുന്നത് . വിവേചനത്തിന് എതിരായിട്ടുള്ള ശക്തമായ പോരാട്ടമായിരുന്നു മനോബിയുടെ ജീവിതം .

കുടുംബത്തിലെ ഏക ആൺതരിയായിരുന്ന മനോബി കുട്ടികാലം മുതൽ തന്നെ സ്ത്രൈണ സ്വഭാവം പ്രകടിപ്പിച്ചിരുന്നു . സോമനാഥ് എന്നായിരുന്നു മനോബിക്ക് മാതാപിതാക്കൾ ഇട്ടിരുന്ന നാമം . മനോബിയുടെ ഈ സ്വഭാവം അവരുടെ പിതാവിനെ അസ്വസ്ഥനാക്കി . വീട്ടിൽ സ്ത്രീയായി നടന്നിരുന്നുവെങ്കിലും , പുറത്തേക്കിറങ്ങുമ്പോൾ ആൺകുട്ടികളെ പോലെ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്യണം എന്നത് മനോബിയെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ കാര്യം ആയിരുന്നു . സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ തന്നെ മനോബി സ്വമേധയ ഒരു മനഃശാസ്ത്രജ്ഞനെ കാണാൻ തയ്യാറായി. താൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് പരിഹാരം തേടിയാണ് മനശ്ശാസ്ത്രജ്ഞനെ സമീപിച്ചതെങ്കിലും ഫലം നിരാശയായിരുന്നു . മനോബിയുടെ ചെറുപ്പകാലത്ത് ഇന്നുള്ള അത്ര പഠനങ്ങളോ പരീക്ഷണങ്ങളോ ട്രാൻസ്ജെന്ഡേഴ്സിനെ കുറിച്ച് ഇല്ലാതിരുന്നതിനാൽ ആർക്കും തന്നെ അവരെ സഹായിക്കാൻ കഴിഞ്ഞില്ല .

ഒരു പുരുഷനായി ജനിച്ച മനോബിക്ക് സമൂഹത്തിൽ നിന്ന് മാത്രമല്ല , സ്വന്തം പിതാവിൽ നിന്ന് പോലും ധാരാളം പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നു . 2003 ൽ , മനോബി വളരെയധികം ചിലവേറിയ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയായി . ഒരുപാട് ചികിത്സകൾക്കും കൗൺസിലിങ്ങുകളുടെയും സഹായത്തോടെ ഒടുവിൽ മനോബി പൂർണമായും ഒരു സ്ത്രീയായി മാറി . എന്നിട്ടും അവർക്ക് സമൂഹത്തിൽ നിന്നും പരിഹാസം മാത്രമാണ് ഏറ്റു വാങ്ങേണ്ടി വന്നത്.

വിദ്യഭ്യാസത്തിന്റെ മൂല്യം മനസിലാക്കിയ മനോബി തന്റെ വിഷമതകളും സങ്കടങ്ങളും മറന്നു കൊണ്ട് കൂടുതൽ പഠിച്ചു . പരിഹാസങ്ങൾക്ക് നടുവിലും പഠനത്തിൽ മികവ് തെളിയിച്ച മനോബി , ബംഗാളിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി . ബംഗാളിൽ നിന്നും ഡോക്ടറേറ്റ് നേടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ കൂടിയാണ് മനോബി ബന്ദോപാധ്യായ് .

ജാർഗ്രാമിലെ വിവേകാനന്ദ സെന്റനറി കോളേജിൽ ലെക്ചർ തസ്തികയിലേക്ക് അപേക്ഷിച്ചപ്പോഴും , പുരുഷൻ എന്ന രീതിയിൽ അപേക്ഷിക്കാൻ അവർ നിർബന്ധിതയായി. എങ്കിലും അവർ ആ ജോലിയിൽ പ്രവേശിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഇതും ഒരു ചരിത്ര സംഭവം തന്നെയായിരുന്നു . ക്ലാസ്സ്മുറികളിലെ അവരുടെ സ്ഥാനം വിദ്യാർത്ഥികൾ മനസ്സാ സ്വീകരിച്ചു .

1995 ൽ അവർ ട്രാൻസ്ജെൻഡേഴ്സിനായി തുടങ്ങിയ മാസിക ” ഒബ് -മനാബ് ” ഇന്നും സജീവമാണ് . മൂന്നാം ലിംഗം എന്നത് സുപ്രീം കോടതി അംഗീകരിക്കുകയും , അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനുള്ള ബില്ലുകൾ നിയമസഭയിലും രാജ്യസഭയിലും അവതരിപ്പിച്ചപ്പോഴേക്കും മനോബി ജീവിതത്തിൽ ഒട്ടനവധി ദുരിതങ്ങളും കടമ്പകളും താണ്ടി കഴിഞ്ഞിരുന്നു . ഹിജഡകൾ എന്ന നാമത്തിൽ അറിയപ്പെടുന്ന ട്രാൻസ്ജെന്ഡേഴ്സ് സമൂഹത്തിൽ എന്നും അപഹാസം മാത്രം ഏറ്റു വാങ്ങുന്നവരാണ്. ഇതിൽ നിന്നും വ്യത്യസ്തമായി മനോബി ആഗ്രഹിച്ചത് സമൂഹത്തിൽ സാമൂഹികജീവി എന്ന പരിഗണനയും അംഗീകാരവുമാണ് .

വ്യകതിജീവിതത്തിൽ മനോബി വിവാഹിതയായെങ്കിലും കുറച്ചു നാളുകൾക്കു ശേഷം വേർപിരിഞ്ഞു. മനോബിക്ക് ദേബാശിഷ് മനാബിപുത്രോ എന്ന് പേരിട്ടിരിക്കുന്ന ഒരു വളർത്തു മകൻ ഉണ്ട്. “എ ഗിഫ്റ്റ് ഓഫ് ഗോഡ്ഡ്സ് ലക്ഷ്മി” എന്ന മനോബി ബന്ദോപാധ്യായുടെ ജീവചരിത്രം , അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് .

Tags: west bengalTransgender
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies