ഓണത്തിനുമുൻപേ മാവേലിയെത്തി, ഇപ്പോൾ ക്വാറന്റീനിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണത്തിനുമുൻപേ മാവേലിയെത്തി, ഇപ്പോൾ ക്വാറന്റീനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 07:27 pm IST
FacebookTwitterWhatsAppTelegram

ഓണത്തിനുമുൻപേ കേരളത്തിലെത്തിയ മാവേലിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ വൈറൽ താരം. കേരളത്തിലെ സമകാലീന സാഹചര്യവും, റോഡുകളിലെ ശോചനാവസ്ഥയും വ്യക്തമാക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ഫോട്ടോഗ്രഫി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്.

പാതാളത്തോളം നീണ്ടു കിടക്കുന്ന റോഡിലെ കുഴികൾ കാരണം മാവേലിക്ക് നേരത്തെ കേരളത്തിൽ എത്താൻ സാധിച്ചു. എന്നാൽ കൊറോണ കാലമായതുകൊണ്ട് അദ്ദേഹത്തിന് ക്വാറന്റീനു ശേഷമേ തന്റെ പ്രജകളെ കാണാൻ സാധിക്കൂ എന്ന ആശയമാണ് ഈ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

തൃശൂർ ജില്ലയിലെ അക്കിക്കാവ് – തിപ്പിലിശ്ശേരി റോഡിലാണ് മാവേലിയുടെ കൗതുകമുള്ള ഫോട്ടോ ഷൂട്ട് നടത്തിയത്. റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫോട്ടോകൾ ഒരുക്കിയതെന്നു ചിത്രത്തിന്റെ ഫോട്ടോഗ്രാഫറായ ഗോകുൽ ദാസും കൂട്ടുകാരും പറഞ്ഞു.

പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡിലെ ആഴമേറിയ കുഴികൾ മാവേലിയുടെ യാത്രയെ എളുപ്പമാക്കി. അതുകൊണ്ട് ഓണമെത്തുന്നതിനു ഒരു മാസം മുൻപുതന്നെ മാവേലി കേരളത്തിലെത്തി. അപ്രതീക്ഷിതമായി നേരത്തെ എത്തിയ മാവേലി മന്നൻ ഇത്തവണത്തെ ഓണവും പെരുന്നാളും ഒരുമിച്ചു കൂടി ഇവിടെ കഴിയാമെന്നു വിചാരിച്ച് ദേഹത്തെ ചെളിയെല്ലാം തുടച്ച് ഭൂമിയിലേക്ക് കയറിയപ്പോൾ ‘മാസ്ക് എവിടെ’എന്ന ചോദ്യമാണ് കേട്ടത്. ഭൂമിയിലെ കൊറോണ വിശേഷങ്ങളൊന്നും  അറിയാത്ത മാവേലി മന്നൻ കൊറോണയ്‌ക്കെതിരായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. മാസ്ക്കില്ലാത്ത മാവേലിയെ കണ്ടതോടു കൂടി ആരോഗ്യ പ്രവർത്തകർ ആളെ പൊക്കി ക്വാറന്റീനിൽ ആക്കി.

സമൂഹത്തിലെ ഇപ്പോഴത്തെ സാഹചര്യം വരച്ചു കാട്ടിയ ഈ ഫോട്ടോകൾ ഏറെ ആകർഷണീയമാണ്. പൊട്ടി പൊളിഞ്ഞ റോഡിലെ വെള്ളക്കെട്ടും, മാവേലിയും, കൊറോണയും, ആരോഗ്യ പ്രവർത്തകരും എല്ലാം കൂടി ക്രിയാത്മകമായ ഒരു സമീപനത്തോടു കൂടിയാണ് ഗോകുൽ ദാസും കൂട്ടുകാരും ഈ ഫോട്ടോഗ്രാഫി ഒരുക്കിയിരിക്കുന്നത്.

Tags: maveliphotoshoot
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies