പാമ്പിനെ കുറിച്ച കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് പാമ്പുകള്‍ മാത്രമല്ല പാമ്പുപിടുത്തക്കാരും കൂടിയാണ്. വാവ സുരേഷിനെപോലെയുള്ള പ്രശസ്തരായ പാമ്പുപിടുത്തക്കാരെ കുറിച്ച് നമുക്കറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ സാഹസികനായ ഒരു പാമ്പുപിടുത്തക്കാരന് ഉണ്ടായിരുന്നു പാമ്പുവേലായുധന്‍. പ്രശസ്തനായ പാമ്പുപിടുത്തക്കാരനും സര്പ്പയജ്ഞക്കാരനും വിഷചികിത്സകനുമായിരുന്നു അദ്ദേഹം. 1947 ല്‍ കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍ ജനിച്ച പാമ്പ് വേലായുധന് കെ.എസ്.ഇ.ബി.യിലെ പ്യൂണായിരുന്നു.
വളരെ ചെറുപ്പം തൊട്ടേ പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഇവയെക്കുറിച്ച് വിശദമായി പഠനം നടത്തി. 1980-ല്‍ കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ച് നടത്തിയ സര്പ്പയജ്ഞത്തിലൂടെയാണ് പാമ്പ് വേലായുധന് പ്രശസ്തനായത്. നൂറിലധികം വിഷപ്പാമ്പുകളുമായി മണിക്കൂറുകളോളം കണ്ണാടിക്കൂട്ടില്‍ കഴിഞ്ഞ അദ്ദേഹം ജന ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ പാമ്പിന്റെ കൊത്തേറ്റ ഇടയ്ക്ക് ഇറങ്ങേണ്ടി വന്നതിനാല്‍ അദ്ദേഹത്തിന് ഗിന്നസ് റെക്കാര്‍ഡ് നഷ്ടമായി. പിന്നീട് പല സ്ഥലങ്ങളില്‍ അദ്ദേഹം സര്‍പ്പയജ്ഞം നടത്തി. പാടത്തും പറമ്പിലുമെല്ലാം പാമ്പുകള്‍ നിറഞ്ഞിരുന്ന ആ കാലത്ത് നാട്ടുകാര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു അദ്ദേഹം. പാമ്പുപിടുത്തത്തില്‍ മാത്രമല്ല വിഷ ചികിത്സയിലും അദ്ദേഹത്തിന് വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു.പ്രതിഫലം വാങ്ങാതെയാണ് വേലായുധന് ചികിത്സ നടത്തിയത്.
അദേഹത്തിന്റെ ഇളയ മകളായ സംഗീത അച്ഛന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. കുട്ടികാലം മുതല്ക്കേ അച്ഛന്റെ കൂടെയായിരുന്ന സംഗീതയ്ക്ക് പാമ്പുകളെ പേടിയില്ല. ഏതു വിഭാഗത്തിലുളള പാമ്പിനേയും തിരിച്ചറിയാന്‍ സാധിക്കും. പ്രൊജക്ടര്‍ ഉപയോഗിച്ച് പാമ്പുകളെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്യുന്നു. വീടുകളില്‍ പാമ്പിനെ കണ്ടാല്‍ ആ പ്രദേശക്കാര്‍ക്ക് പേടിയില്ല , കാരണം പാമ്പ് വേലായുധന്റെ മകളുണ്ട് അച്ഛന്റ വഴിയേ
Comments