ജനീവ: ആഗോളതലത്തിലെ കൊറോണ വ്യാപന നിരക്ക് കുറയുന്നില്ല. ആകെ ബാധിതര്‍ ഇതുവരെ 1,82,37,006 പേരെന്നാണ് ഏറ്റവും പുതിയ കണക്ക്. ആകെ 6,92,835 പേരാണ് മരിച്ചത്. രോഗമുക്തരാകുന്നവരുടെ എണ്ണം അതേസമയം ഒരു കോടിയ്ക്ക് മുകളിലായതും ആശ്വാസം പകരുകയാണ്. ഇതുവരെ 1,14,47,153പേരാണ് രോഗമുക്തരായത്.
ആകെ രോഗബാധിതരില്‍ നിലവില്‍ ചികിത്സയിലുള്ളവര്‍ 60,97,018 പേര് മാത്രമാണുള്ളത്. ഇഥില്‍ 99 പേരുടേയും നില തൃപ്തികരമാണ്. ഒരു ശതമാനമായ 65,751 പേര്‍ക്കാണ് രോഗം കൂടുതല്‍ ശാരീരിക അവശതയുണ്ടാക്കിയിരിക്കുന്നതെന്നാണ് കണക്ക്. ആകെ മരണം 6,92, 835 ആണെങ്കിലും രോഗമുക്തരായി വീടുകളിലേയ്ക്ക് മടങ്ങിയത് 1,14,47,153 പേരാണെന്നും ലോകാരോഗ്യ സംഘടനാ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനത്ത് തുടരുന്നത്. അമേരിക്കയില്‍ മരണസംഖ്യ 1,58,365 ആയിരിക്കു കയാണ്. ബ്രസീലില്‍ മരണം ഒരു ലക്ഷത്തോടടുക്കുകയാണ്.