ബംഗളൂരു: കര്‍ണ്ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു. മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനുമുൾപ്പെടെയുള്ള നാല് പൊതു പ്രവർത്തകർക്കാണ് കര്‍ണ്ണാടകയില്‍ രോഗം ബാധിച്ചിരിക്കുന്നത്. സുപ്രധാന നേതാക്കള്‍ക്ക് രോഗം വന്നിരിക്കുന്നതിനാല്‍ സമ്പര്‍ക്ക പട്ടിക വളരെ വലുതാണെന്നതും വലിയ തലവേദനയായിരിക്കുകയാണ്.
ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കര്‍ണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുടെ ആരോഗ്യനില തൃപതികരമാണെന്ന് മണിപ്പാല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. കൊറോണ ബാധയെത്തുടർന്ന് മകളും യദ്യൂരപ്പക്കൊപ്പം മണിപ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.