ലണ്ടന്‍: അമേരിക്കയിലെ കൊറോണ വ്യാപനം യു.എസ്.ഓപ്പണിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന് ടെന്നീസ് ലോകം. നിരവധി താരങ്ങള്‍ കൊറോണ വ്യാപനം പേടിച്ച് യു.എസ്. ഓപ്പണില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. പ്രമുഖ താരങ്ങളില്‍ ഫെഡററും നദാലും ആന്റി മുറേയും കളിക്കാനിറങ്ങുമെന്നാണറിവ്.
ഇതിനിടെ ഓസ്ട്രേലിയയുടെ നിക് കിര്‍ഗിയോസും വനിതാ ലോക ഒന്നാം നമ്പര്‍ ആഷ്ലീ ബാര്‍ട്ടിയും യു.എസ്. ഓപ്പണില്‍ നിന്നും പിന്മാറിയിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ഓസ്താപെന്കോയും ചൈനയുടെ വാങ് ക്വിയാങ്ങും നേരത്തേ പിന്മാറിയിരുന്നു.
പകുതി മനസ്സുമായിട്ടാണ് ബ്രിട്ടീഷ് താരമായ ആന്റി മുറേ നില്‍ക്കുന്നത്. യു.എസ്.ഓപ്പണിന് മുന്നോടിയായ ക്വാറന്റൈന് സംവിധാനം കൃത്യമാക്കണമെന്നാണ് മുറെ ആവശ്യപ്പെട്ടി രിക്കുന്നത്.
യു.എസ്. ഓപ്പണ്‍ വേദിയെ അതീവ സുരക്ഷാ മേഖലയിക്കി മാറ്റുമെന്നാണ് സംഘാടകര്‍ പറയുന്നത്.ബയേ-സെക്യൂരിറ്റി ബബിള്‍ എന്നാണ് യു.എസ്. ഓപ്പണ്‍ വേദിക്ക് പേരിട്ടിരിക്കുന്നത്. ആഗസ്റ്റ് മാസം 31 മുതല്‍ സെപ്തംബര്‍ 13 വരെയാണ് ന്യൂയോര്‍ക്കില്‍ യു.എസ് ഓപ്പണ്‍ ടെന്നീസ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.