ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി പ്രത്യേക പൂജകള്‍ നടത്തി നേപ്പാള്‍ പശുപതിനാഥ ക്ഷേത്രം. ശിലാസ്ഥാപനത്തോടനുബന്ധിച്ച് പ്രത്യേക രുദ്രാഭിഷേകവും, പൂജയും ഇന്ന് ക്ഷേത്രത്തില്‍ നടന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം ശുഭകരമായി വരുന്നതിന് ഭഗവാന് രുദ്രന് പ്രത്യേക രുദ്രാഭിഷേകവും ഷോഡശോപചാര പൂജയും നടത്തിയെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കിയത്. ക്ഷേത്രത്തിലെ പ്രധാന പൂജാരി മൂല് ഭട്ടിന്റെ നേതൃത്വത്തിലാണ് പ്രത്യേക പൂജകള്‍ നടത്തിയതെന്നും ട്രസ്റ്റ് മെമ്പര്‍ അര്ജ്ജുന് പ്രസാദ് ബസ്ടോല പറഞ്ഞു.
ഹിന്ദു പുരാണങ്ങളില്‍ ഭഗവാന് രാമനും ഭഗവാന് ശിവനുമുള്ള പ്രസക്തി ഏറെയാണെന്ന് ക്ഷേത്രം പ്രധാന പൂജാരി പറഞ്ഞു. ഭഗവാന് ശിവനെ അറിയാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഭഗവാന് രാമനേയും അറിഞ്ഞിരിക്കണം. ‘ ഭഗവാന് ശിവന്റേയും മര്യാദ പുരുഷോത്തമനായ രാമനും തമ്മിലുള്ള ബന്ധം അത്ഭുതപ്പെടുത്തുന്നതും വ്യത്യസ്തവുമാണ്. ഭഗവാന് ശിവനെ മനസിലാകാത്ത ഒരു വ്യക്തിക്ക് രാമനെ പൂജിക്കാനാകില്ല. ഭഗവാന് രാമന്റെ ഓരോ പ്രവര്‍ത്തിയിലും ഭഗവാന് ശിവന് സന്തോഷം കണ്ടെത്തിയിരുന്നു’വെന്നും മൂല് ഭട്ട് പറഞ്ഞു.