ജന്മദിനാശംസകള്, കാജോള്‍! നാല്‍പ്പത്തി ആറിന്റെ പിറന്നാള്‍ നിറവിലാണ് ബോളിവുഡ് താരം കജോള്‍. ബോളിവുഡ് ലോകത്ത് നിന്നും സുഹൃത്തുക്കളില്‍ നിന്നും നിരവധി സ്നേഹ സമ്മാനങ്ങളും ആശംസകളുമാണ് ഈ പിറന്നാള്‍ ദിനത്തില്‍ താരത്തെ തേടി എത്തിയത്. 51 കാരനായ തന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവഗണില്‍ നിന്നാണ് കജോളിന് ഏറ്റവും മാധുര്യമാര്‍ന്ന ആശംസകള്‍ ലഭിച്ചത്.
കജോളും അജയ് ദേവഗണും ഒന്നിച്ചഭിനയിച്ച തന്‍ഹാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന സിനിമയുടെ പ്രൊമോഷന് ഡയറിക്കുറിപ്പുകളില്‍ നിന്നാണ് ഇരുവരുടെയും മനോഹര ചിത്രം അജയ് ദേവഗണ്‍ പങ്കുവെച്ചത്. താരം പങ്കുവെച്ച ചിത്ത്രതില്‍ കജോളും അജയ് ദേവഗണും പരസ്പരം കണ്ണുകളില്‍ നോക്കി ചിരിക്കുന്നത് കാണാം. എന്നും എപ്പോഴും പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ച് ഒരു റോസാ പൂവിന്റെ ഇമോജിയും പങ്കുവെച്ചിട്ടുണ്ട്. അജയുടെ ഈ പിറന്നാള്‍ സമ്മാനം ഏവരുടെയും ഹൃദയത്തെ അലിയിക്കും എന്നതില്‍ സംശയമില്ല.
ഹല്ചല് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കജോളും അജയ് ദേവഗണും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ആ പരിചയം പ്രണയത്തിലേയ്ക്കും ഒടുവില്‍ വിവാഹത്തിലേയ്ക്കും വഴിമാറി. 1999ലായിരുന്നു വിവാഹം. 2003ല്‍ മകള്‍ നിസയും 2010ല്‍ മകന് യുഗും പിറന്നു. ഗുണ്ടാരാജ്, ഇഷ്ക്, ദില്‍ ക്യാ കരെ, രാജു ചാച്ചാ, പ്യാര് തോ ഹോനാ ഹായ് താ, തന്‍ഹാജി: ദ അണ്‍സംഗ് വാരിയര്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ശ്രുതി ഹസന്, നേഹ ധൂപിയ, നീന കുല്‍ക്കര്‍ണി, സന്ധ്യ മത്രെ, മുക്ത ബാര്‍വ്, ശിവാനി രഘുവാന്‍ഷി, രാമ ജോഷി, യശസ്വിനി ദയാം തുടങ്ങിയവര്‍ അഭിനയിച്ച ഹ്രസ്വചിത്രത്തിലാണ് കജോള്‍ അവസാനമായി അഭിനയിച്ചത്. തന്‍ഹാജി: ദ അണ്സണ്ഗ് വാരിയറില്‍ അജയ് ദേവഗണ്‍ അവതരിപ്പിച്ച തനാജി മലുസാരെ എന്ന യോദ്ധാവിന്റെ ഭാര്യ സാവിത്രി മലുസാരെ ആയാണ് കജോള്‍ വേഷമിട്ടത്.
രേണുക ഷഹാനെ സംവിധാനം ചെയ്യുന്ന ട്രിബംഗ: ടെഡി മേദി ക്രേസിയാണ് കജോളിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ദ ബിഗ് ബുള്‍, മൈദാന്, സൂര്യവാന്‍ഷി, ഭുജ് എന്നിവയാണ് അജയ് ദേവഗണിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.