ന്യൂഡല്‍ഹി: കേരളത്തില്‍ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ്. ദേശീയ ജലകമ്മീഷനാണ് മുന്നറിയിപ്പു നല്‍കിയത്. മഴ ത്രീവമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഭവാനി പുഴയിലെ ജലനിരപ്പ് അപകടനിലയിലാണെന്നും സമീപവാസികളെ ഒഴിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളം അടക്കമുള്ള പത്ത് സംസ്ഥാനങ്ങള്‍ക്കും മാഹിക്കുമാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം കര്‍ണ്ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കണ്ണൂര്‍ കാട്ടൂര്‍ പൂഴ അതിര്‍ത്തിയിലെ ബാരാപോള്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇരിട്ടി വട്ട്യാന്തോട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയയാണ് ആ ഭാഗത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഴയിലും കാറ്റിലും മലപ്പുറം ജില്ലയുടെ പലഭാഗത്തും കനത്തനാശ നഷ്ടമുണ്ടായി.