കാപട്യം തുറന്ന് കാട്ടാൻ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത കുഞ്ചൻ നമ്പ്യാർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കാപട്യം തുറന്ന് കാട്ടാൻ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത കുഞ്ചൻ നമ്പ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 04:44 pm IST
FacebookTwitterWhatsAppTelegram

കുഞ്ചൻ നമ്പ്യാർ എന്ന് കേൾക്കുമ്പോഴേ നമുക്ക് ഓർമ്മ വരുന്നത് ഓട്ടംതുള്ളലിന്റെ ഉപജ്ഞാതാവായും കല്യാണസൗഗന്ധികത്തിലെ ഹനുമാൻ – ഭീമ സംഭാഷണവുമാണ്

” നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിടാശ്ശെടാ!
ദുർഘടസ്ഥാനത്തു വന്നുശയിപ്പാൻ നിനക്കെടാ തോന്നുവാനെന്തെടാ സംഗതി?”

ഈ വരികൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കുന്ന ഒന്നല്ല . കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്ന കാലത്ത് നിലനിന്നിരുന്ന പല സാമൂഹിക പ്രശ്നങ്ങളും ഹാസ്യരൂപേണ തന്റെ കവിതകളിൽ കൊണ്ട് വരികയും ഓട്ടംതുള്ളലിലൂടെ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഒരു ശൈലിയായിരുന്നു . പുരാണകഥകൾ ആണെങ്കിലും അതിലെ കഥാപാത്രങ്ങൾ ആണെങ്കിലും , കുഞ്ചൻ നമ്പ്യാരുടെ തൂലികയിൽ വീണ്ടും വിരിയുമ്പോൾ അവയ്‌ക്കൊക്കെ കേരളത്തിന്റെയും മുഖച്ഛായയും മലയാള തനിമയുമായിരിക്കും . ഇത്തരത്തിലുള്ള കേരള തനിമയും സരസ ഭാഷയിലുള്ള അവതരണ ശൈലിയും , അദ്ദേഹത്തിന് ഏറെ ജനപ്രീതി ആർജ്ജിച്ചു കൊടുത്തു.

കുഞ്ചൻ നമ്പ്യാരുടെ മാതാപിതാക്കളെ പറ്റിയുള്ള കൃത്യമായ വിവരണം ലഭ്യമല്ല . എങ്കിലും പാലക്കാടുള്ള കിള്ളിക്കുറിശ്ശിമംഗലത്തുള്ള പ്രസിദ്ധമായ കലക്കത്തു ഭവനം എന്നറിയപ്പെടുന്ന നമ്പ്യാർ കുടുംബത്തിലാണ് ജനിച്ചതെന്ന് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു . കുഞ്ചൻ നമ്പ്യാരുടെ ജനനത്തിനു പിന്നിലുള്ള കഥ ഇപ്രകാരമാണ് . വന്നേരി ദേശക്കാരനായ ഒരു തിരുമേനി തന്റെ പെണ്മക്കളെ കെട്ടിക്കാനായി നാടുനീളെ നടന്നു സ്വരൂപിച്ച പണക്കിഴി , കിള്ളിക്കുറിശ്ശിയിലെ ഒരു കുളക്കടവിൽ വെച്ച് നഷ്ടപ്പെടുകയും , പിൽക്കാലത്തു അദ്ദേഹം വീണ്ടും കിള്ളിക്കുറിശ്ശിയിൽ എത്തിയപ്പോൾ കലക്കത്തു ഭവനത്തിലെ തിരുമേനി അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ട് പോവുകയും ചെയ്തു .

സംസാര വേളയിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട് പോയ പണക്കിഴിയെ കുറിച്ച് നമ്പൂതിരിയോട് പറയുകയും , അത് കേട്ട നമ്പൂതിരിയുടെ ഭാര്യ തനിക്കു ആ പണക്കിഴി അദ്ദേഹം കുളിക്കാനിറങ്ങിയ കുളക്കടവിൽ നിന്ന് ചാണകത്തിൽ പൊതിഞ്ഞ നിലയിൽ ലഭിക്കുകയും , ഉടമസ്ഥൻ എന്നെങ്കിലും അന്വേഷിച്ചു വരികയാണെങ്കിൽ തിരിച്ചു കൊടുക്കാനായി സൂക്ഷിച്ചു വെച്ചിരുന്നു എന്നും പറഞ്ഞു കൊണ്ട് അദ്ദേഹത്തിന് അത് തിരിച്ചു നൽകുകയും ചെയ്തു. . ഇതിൽ സന്തുഷ്ടനായ തിരുമേനി മക്കളില്ലാതെ വിഷമിച്ചിരുന്ന ആ സ്ത്രീക്ക് ശ്രേഷ്ഠനായ പുത്രനെ ലഭിക്കും എന്നനുഗ്രഹിക്കുകയും ചെയ്തു. താമസിയാതെ തന്നെ ആ സ്ത്രീ ഗർഭം ധരിക്കുകയും സുന്ദരനായ ഒരു പുത്രന് ജന്മം നൽകുകയും ചെയ്തു . ആ കുമാരനാണ് പിൽക്കാലത്തു അതിശ്രേഷ്ഠനായ കവിയും ചിന്തകനും നിരൂപകനും ഒക്കെയായി മാറിയ കുഞ്ചൻ നമ്പ്യാർ എന്ന് എടുത്തു പറയേണ്ടതില്ലലോ .

ബാല്യകാല വിദ്യാഭ്യാസം കഴിഞ്ഞു പിതാവിനോടൊപ്പം കിടങ്ങൂരെത്തുകയും , കുറേക്കാലം അമ്പലപ്പുഴയിൽ ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി കഴിയുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം കവിതകൾ എഴുതാൻ തുടങ്ങിയതും . മാർത്താണ്ഡവർമ്മ രാജാവ് അമ്പലപ്പുഴയെ കീഴ്പെടുത്തി വേണാടിനോട് ചേർത്തപ്പോൾ, അദ്ദേഹം മഹാരാജാവിന്റെ ആശ്രിതനായി തിരുവനന്തപുരത്തു താമസമാക്കി .

അമ്പലപ്പുഴയിൽ കഴിഞ്ഞിരുന്നകാലത്തു , ചാക്യാർ കൂത്തിന് മിഴാവ് കൊട്ടുകയായിരുന്ന കുഞ്ചൻനമ്പ്യാർ ഉറങ്ങി പോവുകയും , ഇത് കണ്ട ചാക്യാർ അദ്ദേഹത്തെ ഒരുപാടു അപഹസിക്കുകയും ചെയ്തു . ഇതുണ്ടാക്കിയ മനഃപ്രയാസത്തിനു പകരമായിട്ടാണ് കുഞ്ചൻ നമ്പ്യാർ തന്റെ കവിതകളിൽ താളം ചേർത്ത് ഒറ്റയ്‌ക്ക് തുള്ളൽ രൂപമായി  അവതരിപ്പിച്ചത് . അങ്ങിനെയാണ് തുള്ളൽ ഒരു ജനകീയ കലാരൂപമായി മാറിയത് . അനുഗ്രഹീത കവിയും കലാകാരനുമായിരുന്ന കുഞ്ചൻ നമ്പ്യാരുടെ നാവിൽ വാക്കുകൾ നിഷ്പ്രയാസം വിളയാടിയിരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു .

പലപ്പോഴും മലയാളികൾ ചില അവസരങ്ങളിൽ ഉപയോഗിച്ച് പോരുന്ന കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ ശ്ലോകമാണ് ചുവടെ കൊടുത്തിരിക്കുന്നത് .

“ദീപസ്തംഭം മഹാശ്ചര്യം,
നമുക്കും കിട്ടണം പണം,
ഇത്യർത്ഥ ഏഷാം ശ്ളോകാനാം
അല്ലാതൊന്നും ന വിദ്യതേ.”

ഇതിന് പിന്നിലും ഒരു കഥ ഒളിഞ്ഞിരിക്കുന്നു . ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ താൻ നിർമ്മിച്ച ഒരു ശില്പത്തെ കുറിച്ചെഴുതാൻ മഹാരാജാവ് കൊട്ടാരം കവികളോട് പറയുകയുണ്ടായി. എല്ലാ കവികളും ശില്പത്തെ പുകഴ്‌ത്തി പാടുകയാണുണ്ടായത് . തന്റെ അവസരം വന്നപ്പോൾ കുഞ്ഞൻ നമ്പ്യാർ ചൊല്ലിയത് മറ്റു കവികളുടെ കാപട്യം തുറന്നു കാട്ടിയ മേല്പറഞ്ഞ വരികളായിരുന്നു .

അമ്പലപ്പുഴയിൽ അദ്ദേഹം താമസിച്ചു പോന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്തു കേരളം സർക്കാർ അദ്ദേഹത്തിന്റെ സ്മരണാർത്ഥം കുഞ്ചൻ സ്മാരകം നിർമ്മിച്ചിട്ടുണ്ട് . കിള്ളിക്കുറിശ്ശിയിലെ മയിൽ സംരക്ഷണ കേന്ദ്രമായ ഇരുനൂറ് ഹെക്ടർ സ്ഥലത്തിന് കുഞ്ചൻ സ്മൃതി വനം എന്നാണ് നാമം നൽകിയിട്ടുള്ളത് .

ജനപ്രീതിക്കൊപ്പം ഒരുപാടു വിമർശനങ്ങളും ഏറ്റു വാങ്ങിയ കലാകാരനായിരുന്നു കുഞ്ചൻ നമ്പ്യാർ . തിരുവനന്തപുരത്തുള്ള തന്റെ സേവനം മതിയാക്കി അമ്പലപ്പുഴയിൽ തിരിച്ചെത്തുകയും , അറുപത്തിയഞ്ചാം വയസ്സിൽ ഈ ലോകത്തോട് വിട പറയുകയും ചെയ്തു .

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies