ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആശുപത്രി വിട്ടു. ഒരാഴ്ച വീട്ടില്‍ ക്വാറന്റൈനില്‍ കഴിയനാണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസം 25-ാം തീയതിയാണ്
ശിവരാജ് സിംഗ് ചൗഹാന്റെ പരിശോധന ഫലം പോസിറ്റീവ് ആയത്. ആരോഗ്യനില തൃപ്തികരമായിരുന്നു. മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്തതിനാല്‍ പരിശോധനങ്ങള്‍ നെഗറ്റീവാവുകയും തുടര്‍ന്ന് വീട്ടിലേയ്‌ക്ക് വിടുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് സഹകരണ വകുപ്പ് മന്ത്രി അരവിന്ദ് സിംഗ് ബധോരിയയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മന്ത്രിസഭാ യോഗത്തിലും, ഗവര്‍ണര്‍ ലാല്‍ ജി ഠണ്ഡന്റെ മരണാനന്തര ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.
പ്രകടമായ കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടതിനാലാണ് അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്‌ക്കായി അയച്ചത്. പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷം ആശുപത്രിയിലാക്കിയത്. ആശുപത്രിയിലിരുന്നും മദ്ധ്യപ്രദേശിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വീഡിയോ കോണ്‍ഫറന്‍ സിംഗുവഴിയാണ് ഭരണകാര്യങ്ങളില്‍ ഇടപെട്ടിരുന്നത്. കഴിഞ്ഞ ദിവസത്തെ രക്ഷാബന്ധന്റെ ആഘോഷവും ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ആഘോഷിച്ചത്. ഇന്നലെ അയോദ്ധ്യയിലെ ശിലാന്യാസ ചടങ്ങിനും ചൗഹാന്‍ ആശംസകള്‍ അര്‍പ്പിച്ചിരുന്നു.














