മൈഗ്രേൻ കുറയ്ക്കാനുള്ള ചില പൊടിക്കൈകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൈഗ്രേൻ കുറയ്‌ക്കാനുള്ള ചില പൊടിക്കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 03:25 pm IST
Facebook
Twitter
WhatsAppTelegram

അനാരോഗ്യകരമായ ശീലങ്ങളാണ് മൈഗ്രേൻ എന്ന അസുഖത്തിന് കാരണം. മൈഗ്രേൻ ചികിത്സിച്ച് മാറ്റുന്നതിന് മരുന്ന് ഒരു ഉപാധിയാണെങ്കിലും സ്വയം ശ്രദ്ധിക്കുന്നതും മൈഗ്രേൻ ഉണ്ടാകുന്ന സമയം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും മനസിലാക്കുകയാണ് വേണ്ടത്. നല്ല ആരോഗ്യശീലങ്ങൾ തിരഞ്ഞെടുക്കത്തിലൂടെ മൈഗ്രേൻ ഉണ്ടാവാനുള്ള സാധ്യതയും വേദനയുടെ അളവും കുറയുന്നു.

മൈഗ്രേൻ ഉള്ള സമയങ്ങളിൽ ശാന്തമായ അന്തരീക്ഷം തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും വലിയ ചികിത്സ ഉപാധി. ശബ്ദവും പ്രകാശവും ഉള്ള അന്തരീക്ഷം മൈഗ്രേൻ കൂടുതൽ ആകാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇരുണ്ട മുറിയിൽ വിശ്രമിക്കുക. കഴിയുമെങ്കിൽ ഉറങ്ങാൻ ശ്രമിക്കുക.

കഴുത്തിലും തലയിലും ചെറിയ രീതിയിൽ അമർത്തുക. വേദനയുടെ സംവേദനത്തെ മന്ദീഭവിപ്പിക്കാനും പിരിമുറുക്കമുള്ള പേശികളെ വിശ്രമത്തിലാക്കാനും ഇങ്ങനെ ചെയ്യുന്നതിലൂടെ സാധ്യമാകും.

കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് മൈഗ്രേൻ കുറയാൻ കാരണമാകും.ഉറക്കത്തിനായി ഒരു സമയക്രമം നിലനിർത്തുക. എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉണരുക, ഉറങ്ങുക. പകൽ ഉറങ്ങുന്ന ശീലം ഉള്ള ആളാണെങ്കിൽ പകൽ ഉറക്കത്തിന്റെ ദൈർഘ്യം കുറയ്‌ക്കുക, 20 മുതൽ 30 മിനിറ്റിൽ കൂടുതൽ ഉറങ്ങാതിരിക്കുക.

ഉറങ്ങാൻ പോകുന്നതിന് മുമ്പ് അധികം ഭക്ഷണം കഴിക്കാതിരിക്കുക. അത് പോലെ തന്നെ കഠിനമായ വ്യായാമം, കഫീൻ, നിക്കോട്ടിൻ, മദ്യം എന്നിവ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.

ഉറക്കം വരുമ്പോൾ മാത്രം ഉറങ്ങാൻ കിടക്കുക. ഉറങ്ങാൻ ശ്രമിക്കുന്തോറും ഉണർന്നിരിക്കാനുള്ള സാധ്യത വർധിക്കുന്നു.

എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണം ഒഴിവാക്കാതിരിക്കുക. ഏതൊക്കെ ഭക്ഷണം കഴിച്ചാൽ ആണ് മൈഗ്രേൻ ഉണ്ടാവുന്നത് എന്ന് ശ്രദ്ധിക്കുകയും പിന്നീടുള്ള ഭക്ഷണക്രമത്തിൽ അവ ഒഴിവാക്കുകയും ചെയ്യുക.

വ്യായാമങ്ങളിൽ ഏർപ്പെടുന്നതുമൂലം തലച്ചോറിലേക്കുള്ള വേദന സിഗ്നലുകളെ തടയുന്ന ചില രാസവസ്തുക്കളെ ശരീരം ഉൽപ്പാദിപ്പിക്കുന്നു. മൈഗ്രേൻ കൂടുതൽ ആകാൻ കാരണമാകുന്ന ഉത്കണ്ഠയും വിഷാദവും ലഘൂകരിക്കാനും ഈ രാസവസ്തുക്കൾ സഹായിക്കുന്നു.

അമിതവണ്ണം വിട്ടുമാറാത്ത തലവേദനയ്‌ക്ക് കാരണമാകുന്നു. അതിനാൽ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് നല്ലതാണ്.

സമ്മർദ്ദവും മൈഗ്രേനും ഒരേ പാതയിലൂടെ സഞ്ചരിക്കുന്നു. ഒരാളുടെ ജീവിതത്തിൽ സമ്മർദ്ദം ഉഴിവാക്കാൻ സാധിച്ചില്ലെങ്കിലും അവയെ നിയന്ത്രിക്കാൻ നിങ്ങൾക്ക് ആകും.

എപ്പോഴും പോസിറ്റീവ് ആയിരിക്കുക. “ഇത് ചെയ്യാൻ കഴിയില്ല” എന്നതിന് പകരം “ഇത് കഠിനമായിരിക്കും, പക്ഷെ എനിക്ക് ഇത് ചെയ്യാൻ കഴിയും” എന്ന് ചിന്തിക്കുക.

എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റ് നിങ്ങളുടെ മനസിനെ സന്തോഷമാക്കുന്ന കാര്യങ്ങൾക്ക് വേണ്ടി മാറ്റിവെക്കുക.

മൈഗ്രേൻ എന്നത് ഒരു വെല്ലുവിളി ആണെങ്കിലും കൃത്യമായ ആരോഗ്യക്രമം പാലിക്കുന്നതിലൂടെ മൈഗ്രേൻ ഉണ്ടാവാനുള്ള സാധ്യത കുറയ്‌ക്കാൻ സാധിക്കും.

Tags: migraine
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies