വാഹന രംഗത്തെ പുത്തൻ വിപ്ലവം; ടാറ്റ നെക്‌സോൺ ഇവി ഇനി വാങ്ങാതെ തന്നെ സ്വന്തമാക്കാം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വാഹന രംഗത്തെ പുത്തൻ വിപ്ലവം; ടാറ്റ നെക്‌സോൺ ഇവി ഇനി വാങ്ങാതെ തന്നെ സ്വന്തമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 11:54 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇലക്ട്രിക് വാഹന രംഗത്ത് ഒരു പുത്തൻ വിപ്ലവവുമായി ടാറ്റ മോട്ടോർസ്. ഉപഭോക്താക്കൾക്ക് ടാറ്റ നെക്‌സോൺ ഇവി ഇനി വാങ്ങാതെ തന്നെ സ്വന്തമാക്കാം. ഇലക്ട്രിക് കാറുകളുടെ പ്രചാരം വർധിപ്പിക്കുക, അവ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് ടാറ്റാ മോട്ടോർസിന്റെ നെക്‌സോൺ ഇലക്ട്രിക് കാറുകൾ ആകർഷകമായ വിവിധ നിരക്കുകളിൽ ഇനി വാടകക്ക് സ്വന്തമാക്കാം. ഡൽഹി/ എൻസിആർ, മുംബൈ, പുണെ, ഹൈദരബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യമായി വാഹനം ലഭ്യമാകുക. കേരളത്തിലും ടാറ്റ മോട്ടോഴ്സിന്റെ ഈ പുതിയ സേവനം ഉടൻ ലഭ്യമാകും. രാജ്യത്തെ മുൻനിര ലീസിങ് കമ്പനിയായ ഒറിക്‌സ് ഓട്ടോ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ടാറ്റ പുതിയ പദ്ധതി നടപ്പിലാക്കുക.

36മാസത്തേക്ക് വാഹനം ലീസിന് എടുക്കുന്നവർക്ക് നികുതികൾ ഉൾപ്പെടെയുള്ള മാസവാടക നിരക്ക് 41,900 രൂപ, 24 മാസത്തേക്ക് 44,900 രൂപ, 18 മാസത്തേക്ക് 47,900രൂപ എന്നിങ്ങനെയാണ് നെക്‌സോൺ ഇവിയുടെ മാസ വാടക നിരക്ക്.

വാഹന രജിസ്ട്രേഷൻ, റോഡ് ടാക്സ് തുടങ്ങിയ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ ഈ പദ്ധതിയിലൂടെ ടാറ്റ നെക്സൺ ഇവി സബ്സ്ക്രൈബ് ചെയ്യുവാൻ സാധിക്കും. അതിനായുള്ള മുഴുവൻ പ്രക്രിയയും എൻഡ്-ടു-എൻഡ് ഡിജിറ്റൽ സംവിധാനം വഴി എളുപ്പത്തിലാക്കിയിട്ടുണ്ട്. സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ, റോഡ് സൈഡ് അസ്സിസ്റ്റൻസ്സ്, കൃത്യമായ സമയങ്ങളിലുള്ള സൗജന്യ സർവീസ് /മെയ്ന്റനൻസ്, ആനുകാലിക സേവനങ്ങൾ, ഡോർ ഡെലിവറി എന്നിവയും ലഭ്യമാകും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ വീട്ടിലോ ഓഫീസിലോ സ്വന്തമായി ഇവി ചാർജർ ഇൻസ്റ്റാൾ ചെയ്യാനും കഴിയും.

“ഇലക്ട്രിക് വാഹനങ്ങളാണ് ഭാവി, അതിവേഗം വളരുന്ന ഈ വിഭാഗത്തിന്റെ നേതാവെന്ന നിലയിൽ ഇന്ത്യയിൽ വാഹനങ്ങളുടെ ലഭ്യതഉറപ്പുവരുത്തി ജനപ്രിയമാക്കാൻ ടാറ്റ മോട്ടോഴ്‌സ് പ്രതിജ്ഞാബദ്ധമാണ്. ഈ സബ്‌സ്‌ക്രിപ്‌ഷൻ‌ മോഡൽ‌ ഉപയോഗിച്ച്, ഇ‌വികളിൽ താൽ‌പ്പര്യമുള്ള ഉപയോക്താക്കൾ‌ക്ക് കൂടുതൽ നേട്ടങ്ങൾ‌ ഇതിലൂടെ അനുഭവിക്കാൻ‌ ഞങ്ങൾ‌ സൗകര്യമൊരുക്കുന്നു. പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയിലൂടെ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ ഉടമസ്ഥാവകാശത്തെക്കാൾ ‘ഉപയോക്തൃത്വം’ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഇത് വളരെ അനുയോജ്യമാണ്.” പുതിയ സംരംഭത്തെപ്പറ്റി ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

വാഹനങ്ങൾ പാട്ടത്തിനെടുക്കാൻ താൽപ്പര്യപ്പെടുന്ന കോർപ്പറേറ്റുകൾക്കും, നഗരങ്ങളിൽ ഇടയ്‌ക്കിടെ തൊഴിൽ മാറ്റമുള്ള വ്യക്തികൾക്കും, ഒരു നിശ്ചിത കാലയളവിൽ താമസിക്കുന്ന പ്രവാസികൾക്കും ഇഷ്‌ടാനുസൃതമായ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ തികച്ചും അനുയോജ്യമാണ്. സബ്‌സ്‌ക്രിപ്‌ഷന്റെ കാലാവധി തീരുന്നതനുസരിച്ച്‌ ഉപയോക്താക്കൾക്ക് ഇത് ദീർഘിപ്പിക്കുകയോ അല്ലെങ്കിൽ വാഹനം തിരികെ നൽകുകയോ ചെയ്യാം.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies