കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ പ്രതികരണം.
‘കരിപ്പൂരിലുണ്ടായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ മരിച്ചുവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’. ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് എന്നിവര്‍ അപകടത്തില്‍ ദുഖം രേഖപ്പെടുത്തിയിരുന്നു.
രാത്രി 7.45ഓടെയുണ്ടായ അപകടത്തില്‍ 16 പേരാണ് മരിച്ചത്. 123 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 15 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
Comments