ശ്രീകോവിലുമില്ല പ്രതിഷ്ഠയുമില്ല : ഓച്ചിറ പടനിലത്തിന്റെ പുണ്യം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ശ്രീകോവിലുമില്ല പ്രതിഷ്ഠയുമില്ല : ഓച്ചിറ പടനിലത്തിന്റെ പുണ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 08:18 pm IST
FacebookTwitterWhatsAppTelegram

ഭക്തിയും കലയും സംഗീതവും വിജ്ഞാനവും ഒത്തുചേരുന്ന “ഓച്ചിറ പരബ്രഹ്മ ക്ഷേത്രം”…….കുറച്ചു പേരെങ്കിലും കേട്ടിട്ടുണ്ടാകും ഈ ക്ഷേത്രത്തെ പറ്റി. മണ്ഡലമാസമാകുന്നതോടെ അയ്യപ്പനെ കാണാനെത്തുന്ന ഒരോ ഭക്തനും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ് ഓച്ചിറ ക്ഷേത്രത്തിലും തൊഴുതു വരണമെന്നത്. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. ഹൈന്ദവ ധർമത്തിലെ “ഈശ്വരൻ” എന്ന് പറയപ്പെടുന്ന “പരമാത്മാവ്” അഥവാ അരൂപിയായ “നിർഗുണ പരബ്രഹ്മം” തന്നെയാണ് ഇവിടുത്തെ ആരാധനാമൂർത്തി.

സംസ്ഥാനത്തെ മറ്റുള്ള‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ക്ഷേത്രമാണ്‌ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ പുണ്യ പുരാതനമായ ക്ഷേത്രം. “ദക്ഷിണകാശി” എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. ചുറ്റമ്പലമില്ലാത്ത കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രവും ഇതാണത്രേ.

കൊല്ലം ജില്ലയുടെ വടക്കേ അതിര്‍ത്തിയിൽ, നഗരത്തിൽ നിന്നും 32 കിലോമീറ്റർ അകലെയായി സ്ഥി ചെയ്യുന്ന ഈ പുരാതന ക്ഷേത്രം 36 ഏക്കറിലായാണ് വ്യാപിച്ചു കിടക്കുന്നത്. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത് ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. “ഓം” എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും “ഓംകാരമൂർത്തിയായ” പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. സാത്വിക ഗുണമുള്ള മഹാവിഷ്ണുവായും, ത്രിഗുണത്താൽ പരബ്രഹ്മം രാജസിക ഗുണമുള്ള ബ്രഹ്‌മാവായും, താമസിക ഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങളും ഭഗവദ്ഗീതയും മറ്റും ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്‌ണുവിനെയും, പരമശിവനെയും രണ്ട് ആൽത്തറകളിൽ ഓച്ചിറ പരബ്രഹ്മത്തിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്നു.

മിഥുനം ഒന്നിനും രണ്ടിനും നടക്കുന്ന ഓച്ചിറക്കളി തിരുവിതാംകൂര്‍ രാജാവ്‌ മാര്‍ത്താണ്‌ഡവര്‍മ്മയും കായംകുളം രാജാവും തമ്മില്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മപുതുക്കലായാണ് ഭക്തർ ഓർക്കുന്നത്. കന്നിമാസത്തിലെ തിരുവോണനാളില്‍ നടക്കുന്ന കാളകെട്ടുത്സവവും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്കുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ‌.

എന്നാൽ ഇക്കുറി ഓച്ചിറ പടനിലത്ത് പോര്‍വിളിയില്ല, കളരി പൂജയില്ല. പടപ്പുറപ്പാടില്ല, കൃഷ്ണപ്പരുന്ത് എട്ടുകണ്ടം വട്ടമിട്ടു പറക്കില്ല. കരനാഥന്മാര്‍ പരസ്പരം ഹസ്തദാനം ചെയ്യില്ല. പണക്കിഴി സ്വീകരിക്കില്ല. കന്നുകാലി പ്രദര്‍ശനം ഇല്ല. വിപണനം ഇല്ല. കാര്‍ഷിക ഉപകരണങ്ങളുടെ വിപണനം നടക്കില്ല. എല്ലാം ചടങ്ങിനു മാത്രം. ഇങ്ങനെയും ഒരു ഓച്ചിറക്കളിക്കാലം.

ഓച്ചിറ പടനിലത്ത് പതിറ്റാണ്ടുകളായി നടന്നു വന്നിരുന്ന ഓച്ചിറക്കളി ഇക്കുറി കൊറോണയുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്. ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നതിനും കളി കാണുന്നതിനും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍ എത്തുന്നത് പതിവായിരുന്നു.

ആശാന്മാരുടെ നേതൃത്വത്തില്‍ അഭ്യാസികള്‍ രാവിലെമുതല്‍ തന്നെ ഓച്ചിറ പടനിലത്തേക്ക് എത്തും. പഴമയും പാരമ്പര്യവും അനുസരിച്ച് അഭ്യാസികള്‍ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും. കരനാഥന്മാരുടെയും ക്ഷേത്രഭരണ സമിതിയുടെയും നിയന്ത്രണത്തില്‍ ഋഷഭവാഹനം എഴുന്നള്ളിച്ചുകൊണ്ട് പരബ്രഹ്മസ്വരൂപിയായ ജഗദീശ്വരനെ ഭജിച്ച ശേഷം കളിക്കാര്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കായും സംഘംചേര്‍ന്നും എട്ടുകണ്ടത്തില്‍ ഇറങ്ങി കളി ആരംഭിക്കും.

അരയും തലയും മുറുക്കി വടിയും വാളും പരിചയുമൊക്കെയായുള്ള അഭ്യാസം മൂന്ന് നാലു മണിക്കൂറോളം തുടരും….. ആശാന്മാര്‍ ആശാന്മാരോടും ശിഷ്യന്മാരോടും ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ പിന്നെ പടക്കളം യുദ്ധഭൂമിയായി മാറും…..എന്നാൽ ആരവങ്ങളില്ലാത്ത രണഭൂമി ഇക്കുറി ശൂന്യമാണ്. പോരിന്റെ ആവേശക്കാഴ്ചകളില്ലാതെ ഒരു ഓച്ചിറക്കളിക്കാലം…..

Tags: Temple
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies