മാറാവ്യാധികൾക്കുള്ള മരുന്നുകളുമായി പ്രകൃതി ഒരുക്കിയ ‘ പാതാൾക്കോട്ട് ‘
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മാറാവ്യാധികൾക്കുള്ള മരുന്നുകളുമായി പ്രകൃതി ഒരുക്കിയ ‘ പാതാൾക്കോട്ട് ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 04:13 pm IST
FacebookTwitterWhatsAppTelegram

മനോഹരമായ പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് മധ്യ പ്രദേശിലെ ചിന്ദ്വാര ജില്ല. ഓറഞ്ച് കൃഷിക്കും , പരുത്തി കൃഷിക്കും പേര് കേട്ട ചിന്ദ്വാര ജില്ല ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് പാതാൾകോട്ട്  എന്ന സ്ഥലത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോട് കൂടിയാണ് .

ഭൂരിഭാഗവും വനമേഖലയായ ചിന്ദ്വാര ജില്ലയെ നാലു വനപ്രദേശങ്ങളായിട്ടാണ് തിരിച്ചിട്ടുള്ളത് . അതിൽ താമിയ പ്രദേശത്താണ് പാതാൾകോട്ട് സ്ഥിതി ചെയ്യുന്നത് . ഗോൻഡ്‌സ് , ഭാരിയ എന്ന നാമത്തിൽ അറിയപ്പെടുന്ന ആദിവാസി ഗോത്രത്തിൽ പെട്ടവരാണ് ഇവിടെയുള്ള പ്രദേശവാസികൾ . കുതിരലാടത്തിന്റെ ആകൃതിയിൽ ഉള്ള പ്രദേശം വലിയ മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു .

സംസ്കൃതത്തിൽ വളരെ താഴ്ചയുള്ള എന്ന അർത്ഥം വരുന്ന “പാതാളം ” എന്ന വാക്കിൽ നിന്നാണ് ഈ പ്രദേശത്തിന് പാതാൾകോട്ട് എന്ന പേര് ലഭിച്ചത് . പുരാണങ്ങളിലെ ഐതിഹ്യം അനുസരിച്ചു ലങ്കാധിപതിയായ രാവണന്റെ പുത്രൻ മേഘനാഥൻ , പരമശിവനെ വന്ദിച്ചതിനു ശേഷം പാതാള ലോകത്തേക്ക് പോയത് ഈ വഴിയാണ് എന്ന് പറയപ്പെടുന്നു .ഇത് കൂടാതെ മറ്റൊരൈതിഹ്യം ഉള്ളത് സീതാദേവി ഭൂമിയിലേക്ക് അന്തർധാനം ചെയ്തത് ഇവിടെ വെച്ചാണെന്നും അതിനാലാണ് അവിടെ വലിയ ഗർത്തം ഉണ്ടായതെന്നും വിശ്വസിക്കുന്നു . പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാർ, ഹോഷംഗാബാദ് ജില്ലയിലെ ‘പച്മരി’ എന്ന സ്ഥലവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന നീളമുള്ള തുരങ്കം നിർമ്മിച്ചിട്ടുള്ളതായി കാണപ്പെടുന്നു .

വനത്തിൽ വളരുന്ന സസ്യങ്ങൾ കൊണ്ട് ഫലപ്രദമായ ചികിത്സാരീതികൾ അറിയാവുന്നവരാണ്  ഗോൻഡ്‌സ്, ഭാരിയസ് വിഭാഗക്കാർ.  കാടിന് അകത്തു വളരെയധികം ഉൾഭാഗത്തേക്കായി സ്ഥിതി ചെയ്തിരുന്ന ഈ സ്ഥലത്തിന് പുറംലോകവുമായി യാതൊരു ബന്ധവും അടുത്തകാലം വരെയുണ്ടായിരുന്നില്ല . കാട്ടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണവും, മരുന്നും, വീടുകൾ കെട്ടാനും അറിയാവുന്ന ഈ വർഗ്ഗക്കാർ , പരസ്പരം സഹായിച്ചും താങ്ങുമായാണ് ജീവിച്ചു പോരുന്നത്. ഇവിടെയുള്ള അപൂർവ സസ്യ സമ്പത്തിനെ കുറിച്ചറിഞ്ഞതോടെ ചൂഷണവും ആരംഭിച്ചിരിക്കുന്നു .

അസെറേസി വർഗ്ഗത്തിൽ പെട്ട തൊള്ളായിരം ഇനത്തിൽ പെട്ട സസ്യങ്ങളുടെ അപൂർവ്വശേഖരം ഈ പ്രദേശങ്ങളിൽ വളരുന്നു . കൂടാതെ മറ്റനേകം ഔഷധസസ്യങ്ങളും ഈ വനപ്രദേശത്തു ലഭ്യമാണ് . പരമ്പരാഗത ആദിവാസി ഗോത്ര ചികിത്സകൾ – ശരീര വേദന , കണ്ണുദീനം , മലബന്ധം , ചുമ , ജലദോഷം , വയറിളക്കം , ചർമ്മസൗന്ദര്യം , ചെവി വേദന , തലവേദന , പനി , ദഹനപ്രശ്‌നങ്ങൾ , മഞ്ഞപിത്തം , മൂത്രത്തിൽ കല്ല് , മലേറിയ , ചെന്നിക്കുത്ത് , തളർവാതം തുടങ്ങി ഒട്ടനവധി അസുഖങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കുന്നു .

പാതാളകോട്ട് സന്ദർശിക്കാൻ പറ്റിയ ഏറ്റവും ഉചിതമായ സമയം മഴക്കാലമാണ് . മേഘങ്ങളാൽ മൂടപ്പെട്ട ആകാശവും , ഭൂമിയുടെ ഗന്ധവും , കുളിർമയുള്ള കാലാവസ്ഥയും ഈ സമയങ്ങളിൽ പാതാളകോട്ടയെ അതി സുന്ദരിയാക്കുന്നു .

Tags: mADHYA PRADESHTOURISMincredible india
Share142TweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies