ഹോങ്കോംഗ്: ചൈനയുടെ കിരാതനടപടിക്കെതിരെ തുറന്ന പോരാട്ടത്തിനാഹ്വാനം ചെയ്ത് ജിമ്മി ലായിയുടെ പത്രം. ഹോങ്കോംഗിലെ പ്രമുഖപത്രമായ ആപ്പിള്‍ ഡെയ്ലിയാണ് ചൈനയുടെ നടപടികളെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്.
200 പോലീസുകാര്‍ വളഞ്ഞ് നടത്തിയ നടപടിയും ജിമ്മി ലായിയെ വിലങ്ങുവെച്ച് കൊണ്ടുപോകുന്ന രംഗങ്ങളും മുഖചിത്രമായി കൊടുത്താണ് പത്രം ഇറങ്ങിയത്. ഇന്നലെ ജിമ്മി ലായിയുടെ പത്ര ഓഫീസില്‍ നിന്നാണ് രണ്ടു മക്കളെയും ഉദ്യോഗസ്ഥരേയുമടക്കം എട്ടുപേരെ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ ചൈന അറസ്റ്റ് ചെയ്തത്.
ബ്രിട്ടീഷ് പൗരത്വമുള്ള ലായ് ഹോങ്കോംഗിലെ പ്രക്ഷോഭത്തിന് എല്ലാ പിന്തുണയും നല്‍കിവന്ന പ്രമുഖ വ്യവസായിയായിരുന്നു. ചൈനയുടെ നടപടികള്‍ക്കെതിരെ അമേരിക്കയും ബ്രിട്ടണും പ്രത്യേകം പ്രസ്താവന ഇറക്കിയിരുന്നു. ലായിയുടെ അറസ്റ്റ് നടന്നവിവരം അതിവേഗം പ്രിന്റ് ചെയ്ത് അതിരാവിലെ രണ്ടുമണിയ്ക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചാണ് ആപ്പിള്‍ ഡെയ്ലി പ്രക്ഷോഭത്തിന് പിന്തുണനല്കിയിരിക്കുന്നത്.
Comments