പുതിയ ലിമിറ്റഡ് എഡിഷൻ സ്‌പോർട്ടി ഫോർച്യൂണർ ടിആർഡി അവതരിപ്പിച്ച് ടൊയോട്ട
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ ലിമിറ്റഡ് എഡിഷൻ സ്‌പോർട്ടി ഫോർച്യൂണർ ടിആർഡി അവതരിപ്പിച്ച് ടൊയോട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 05:41 pm IST
Facebook
Twitter
WhatsAppTelegram

ബാംഗ്ലൂർ : ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ എക്കാലത്തെയും മികച്ച വാഹനങ്ങളിലൊന്നായ ഫോർച്യൂണറിന്റെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷൻ മോഡലായ ടൊയോട്ട ടിആർഡി അവതരിപ്പിച്ചു. പകരം വെക്കാനില്ലാത്ത കാര്യക്ഷമതക്കും, കരുത്തിനുമൊപ്പം ആകർഷകമായ സവിശേഷതകളും, ഡ്യൂവൽ ടോൺ ഡിസൈനും ടൊയോട്ട ടിആർഡിയെ വ്യത്യസ്തമാക്കുന്നു. 4×2, 4×4 ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഡീസൽ വേരിയന്റുകളിലായി ലഭ്യമാകുന്ന ഫോർച്യൂണറിന്റെ എക്സ് ഷോറൂം വില രാജ്യത്തെ കേരളം ഒഴികയുള്ള നഗരങ്ങളിൽ യഥാക്രമം 34,98,000 രൂപ, 36,88,000 രൂപ എന്നിങ്ങനെയാണ്.

ടൊയോട്ട പ്രാധാന്യം നൽകുന്ന (ക്യു.ഡി.ആർ)ഗുണമേന്മ, ദൃഢത, വിശ്വാസ്യത എന്നിവയ്‌ക്കൊപ്പം ടൊയോട്ട റേസിങ് ഡവലപ്മെന്റി(ടി ആർ ഡി)ന്റെ രൂപകൽപ്പനാ മികവുമായാണ് ‘ഫോർച്യൂണർ ടി ആർ ഡി സ്പോട്ടി ലിമിറ്റഡ് എഡിഷന്റെ’ വരവ്. മികച്ച റോഡ് സാന്നിധ്യത്തിനൊപ്പം കൂടുതൽ സ്പോർട്ടി സവിശേഷതകളും പുത്തൻ ‘ഫോർച്യൂണറി’ൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ 2009ൽ അരങ്ങേറ്റം കുറിച്ചതു മുതൽ എസ് യു വി വിപണിയെ അടക്കി വാണ ചരിത്രമാണ് ‘ഫോർച്യൂണറി’ന്റേത്.

ഡ്രൈവിംഗ് എളുപ്പത്തിനായി 360 ഡിഗ്രി പനോരമിക് വ്യൂ മോണിറ്റർ, ഓട്ടോ ഫോൾഡിങ് ഔട്ട്‌ സൈഡ് റിയർ വ്യൂ മിററുകൾ പോലുള്ള ഏറ്റവും പുതിയ സവിശേഷതകളും ഫോർച്യൂണർ ടിആർഡിയിലുണ്ട്. ഡ്യുവൽ-ടോൺ സ്റ്റൈലിഷ് എക്സ്റ്റീരിയർ, അതിശയപ്പെടുത്തുന്ന ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, പ്രീമിയം ഇന്റീരിയർ എന്നിവ വാഹനത്തിനു കൂടുതൽ സ്‌പോർട്ടി ലുക്ക്‌ നൽകുന്നുണ്ട്. ചാർക്കോൾ ബ്ലാക്ക് ആർ 18 ടിആർഡി അലോയ് വീലുകളാണ് മറ്റൊരു പ്രധാന സവിശേഷത.

സ്‌പെഷ്യൽ ടെക്‌നോളജി പാക്കേജിന് കീഴിൽ ഫോർച്യൂണർ ടിആർഡി നിരവധി ഡിജിറ്റൽ ഹൈടെക് ഓപ്ഷണൽ ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നുണ്ട് അതിൽ ‘ഹെഡ് അപ്പ് ഡിസ്‌പ്ലേ (എച്ച് യു ഡി), ടയർ പ്രഷർ മോണിറ്റർ (ടിപിഎംഎസ്), ഡിജിറ്റൽ വീഡിയോ റെക്കോർഡർ (ഡിവിആർ), വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, വെൽക്കം ഡോർ ലാംപ് തുടങ്ങിയ അത്യാധുനിക സവിശേഷതകൾ ഉൾപ്പെടുന്നു. കൂടാതെ, വ്യക്തിഗത സുരക്ഷയ്‌ക്ക് മുൻ‌ഗണന നൽകുന്നത് ടൊയോട്ട ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന ആക്സസറിയായ എയർ അയോണൈസറും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

രാജ്യത്തുടനീളമുള്ള ടൊയോട്ട ഡീലർഷിപ്പുകളിൽ വാഹന ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies