ലിസ്ബണ്‍ : ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്നാരംഭിക്കും. ആദ്യ മത്സരത്തില്‍ ഇന്ന് അറ്റ്ലാന്റ പാരീസ് സെയിന്റ് ജെര്മൈനെയാണ് നേരിടുക. നാലു ദിവസങ്ങളായി നടക്കുന്ന പോരാട്ടമാണ് ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. പോര്ച്ചുഗലുളള ലിസ്ബണിലെ ഇസ്റ്റാഡിയോ ഡാ ലസ് സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യമായാണ് അറ്റ്ലാന്റയും പിഎസ്ജിയും ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരുന്നത്. അത്ലാന്റയ്ക്കെതിരെ പിഎസ്ജി ഇതുവരെ ചാമ്പ്യന്‍സ് ലീഗില്‍ ജയിച്ചിട്ടില്ല. ആദ്യമായാണ് പിഎസ്ജി 2015ന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ എത്തുന്നത്. ആദ്യ മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും തോറ്റിട്ടും ക്വര്‍ട്ടറിലെത്തിയ ഇറ്റാലിയന്‍ ടീമാണ് അറ്റ്ലാന്റ.
പിഎസ്ജിയുടെ കരുത്ത് ബ്രസീലിയന്‍ താരം നെയ്മറിലാണ്. വന്തുകയക്കാണ് നയ്മറെ പിഎസ്ജി ടീമിലെത്തിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ 5 മത്സരങ്ങളിലായി മൂന്നു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് നയ്മറുടെ സമ്പാദ്യം. സീസണലിലെ എല്ലാ ലീഗിലുമായി 36 മത്സരങ്ങളില്‍ നിന്നും 24 ഗോളുകളാണ് നെയ്മര്‍ നേടിയത്.
കൊറോണ കാരണമാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഒരെണ്ണം മാത്രമായി തീരുമാനിച്ചത്. 1956ലാണ് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം നടന്നത്. അന്ന് റയല്‍ മാഡ്രിഡ് നേരിട്ടത് റീംസിനെയായിരുന്നു.
Comments