ഇന്ത്യയുടെ മനസ്സിലേയ്ക്ക് ഒഴുകിയ പഥേർ പാഞ്ചലി...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie Movie Reviews

ഇന്ത്യയുടെ മനസ്സിലേയ്‌ക്ക് ഒഴുകിയ പഥേർ പാഞ്ചലി…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 02:04 pm IST
FacebookTwitterWhatsAppTelegram

ഇന്‍ഡ്യന്‍ സിനിമയിലെ ചരിത്രമായിരുന്നു ‘പഥേര്‍ പാഞ്ചലി ‘. ക്ലാസിക് സിനിമകള്‍ എന്നൊക്കെ  പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന പേരും പഥേര്‍ പാഞ്ചലിയുടെതാവും. ഏതു സിനിമ പഠനക്കളരിയാണ് ആ പേര് സ്പര്‍ശിക്കാതെ ആരംഭിക്കുകയും അതിനെ പ്രകീര്‍ത്തിക്കാതെ അവസാനിക്കുകയും ചെയ്യുക ?

1955 ല്‍  ആഗസ്റ്റ് 26 നാണ് സത്യജിത്ത് റായ് എന്ന പ്രശസ്തനായ  സംവിധായകന്‍റെ ‘ പഥേര്‍ പാഞ്ചലി ‘ എന്ന ബംഗാളി സിനിമ റിലീസ് ചെയ്യപ്പെട്ടത്. ബിഭൂതിഭൂഷന്‍ ബന്‍ന്ധോപാദ്ധ്യായ് എന്ന പ്രശസ്തനായ എഴുത്തുകാരന്‍റെ നോവലിനെ ആസ്പദമാക്കിയാണ് സത്യജിത്ത് റായ് ഈ സിനിമ സൃഷ്ടിച്ചത് .1956 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ ബെസ്റ്റ് ഹ്യൂമണ്‍ ഡോക്യുമെന്‍റ് ‘ അവാര്‍ഡ് നല്കി ലോകവും പഥേര്‍ പാഞ്ചാലിയെ അംഗീകരിച്ചു. ഇന്‍ഡ്യന്‍ സിനിമയില്‍ മാത്രമല്ല , ലോക സിനിമയില്‍ തന്നെ ഒരു പുത്തന്‍ പാത വെട്ടിയെടുത്തു ‘പഥേര്‍ പാഞ്ചലി ‘.

‘പഥേര്‍ പാഞ്ചലി’യെ  പാതയുടെ സംഗീതം എന്നു നമുക്ക് വിവര്‍ത്തനം ചെയ്യാം. നീണ്ടുകിടക്കുന്ന അറ്റമില്ലാത്ത പാത . അതിലൂടെ പല ലക്ഷ്യങ്ങളിലേക്കും നടന്നുനീങ്ങുന്ന ജീവിതമാണ് പഥേര്‍ പാഞ്ചലി വെള്ളിത്തിരയില്‍ എത്തിച്ചത് .

അപൂവിനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത് . അപൂവിന്‍റേയും അവന്‍റെ സഹോദരി ദുര്‍ഗയുടെയും ബാല്യവും വളര്‍ച്ചയും ആണ് സിനിമയ്‌ക്ക് ആധാരം . ഒരു കുടുംബത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വിഷമിക്കുന്ന ഹരിഹറും ഇല്ലായ്മയില്‍ ഉഴലുന്ന അയാളുടെ ഭാര്യയും , ” എന്താ , ഒരു കിഴവിക്ക് ആഗ്രഹങ്ങള്‍ ഉണ്ടായികൂടേ? ‘ എന്നു ചോദിക്കുന്ന പ്രായമായ ഇന്ദിര്‍ ഠാക്കൂറും , ദുര്‍ഗയും അപൂവും ആ പച്ചയായ ഗ്രാമവും എല്ലാം അന്നത്തെ ഭാരതത്തെ തുറന്നുകാട്ടി .

രവിശങ്കറിന്‍റെ  സംഗീതം എടുത്ത് പറയണ്ട ഒന്നാണ് . സിനിമയിലെ പ്രധാന രംഗങ്ങളില്‍ എല്ലാം അദ്ദേഹത്തിന്‍റെ സിത്താര്‍ മാന്ത്രികത സൃഷ്ടിച്ചു . ദുര്‍ഗ , മഴ നനയുന്ന രംഗത്തില്‍  സംഗീതം പ്രേക്ഷകന്‍റെ മനസിലേക്കും നനവ് പടര്‍ത്തി . ആ രംഗവും അതിലുപയോഗിച്ച സംഗീതവും പിന്നീട് ഒരുപാട് പ്രശംസ ഏറ്റുവാങ്ങിയ ഒന്നാണ്. ദുര്‍ഗയുടെ കൗമാരത്തില്‍ നിന്നും യൗവ്വനത്തിലേക്കുള്ള ചുവടുവെപ്പായി ആ രംഗം വ്യാഖ്യാനിക്കപ്പെട്ടു. ഒടുവില്‍ ഒരു  രംഗത്തില്‍ ദുര്‍ഗ അസുഖത്തിന് കീഴടങ്ങി മരണമടഞ്ഞപ്പോളും സര്‍ബജയുടെ നിലവിളി നമ്മള്‍ കേട്ടില്ല . പകരം രവിശങ്കറിന്‍റെ സംഗീതം ഒഴുകി വന്നു.

ഈ ആഗസ്റ്റ് 26 നു അപൂ ലോകം കണ്ടുതുടങ്ങിയിട്ട് , ദുര്‍ഗ ആ ഗ്രാമത്തിന്‍റെ ഇടവഴികളിലൂടെ ഓടിത്തുടങ്ങിയിട്ട്, ഇന്ദിര്‍ ഠാകൂര്‍ ‘ഹരി’ യോട് തന്നെ മറുകരയിലെത്തിക്കാന്‍ അപേക്ഷിച്ചിട്ട് 65 വര്‍ഷമാകുന്നു. സത്യജിത്ത് റായ് അന്ന് തുറന്നുകൊടുത്ത പാതയിലൂടെ ഒരുപാടാളുകള്‍ കടന്നുവന്നു. പാത നീണ്ട് കിടക്കുന്നു . 65 വര്‍ഷങ്ങള്‍ക്കിപ്പുറവും ‘ പാതയുടെ  സംഗീതം ‘ ഉയര്‍ന്ന് കേള്‍ക്കുന്നു .

Tags: Classic Moviesmovie review
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies