തുളസിയുടെ ഔഷധ ഗുണങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

തുളസിയുടെ ഔഷധ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 11:02 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ചെടിയാണ് തുളസി. ആയുർവേദ ചികിത്സയിൽ പ്രധാന സ്ഥാനവും തുളസിക്ക് തന്നെ. പച്ചനിറത്തിലുള്ള തുളസിയെ രാമ തുളസി അല്ലെങ്കിൽ ലക്ഷ്മി തുളസിയെന്നും ചാര നിറത്തിലുള്ള തുളസിയെ കൃഷ്ണ തുളസിയെന്നുമെന്നാണ് പറയുന്നത്.

ബാക്ടീരിയ, ചർമ്മരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുവാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുമാണ് തുളസി ഉപയോഗിക്കുക. വീടുകളിൽ ഉണ്ടാക്കുന്ന മരുന്നുകളിൽ തുളസിയുടെ സ്ഥാനം എടുത്ത് പറയേണ്ടത് തന്നെയാണ്.

ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്‌ക്കുള്ള ഔഷധമായി തുളസി ഉപയോഗിക്കുന്നു. തുളസിയില ഉണക്കി പൊടിച്ച് നാസിക ചൂർണമായി ഉപയോഗിച്ചാൽ മൂക്കടപ്പ്, ജലദോഷം എന്നിവ ഇല്ലാതാവും. തുളസിനീരും അതേ അളവിൽ തേനും കൂടി ചേർത്ത് കഴിച്ചാൽ വസൂരിക്ക് ശമനം ഉണ്ടാകും. തുളസിനീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ഇല്ലാതാകും. തുളസി ഇട്ടു തിളപ്പിച്ചാറിയ വെള്ളം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. മുഖക്കുരു മാറുവാനായി തുളസിയിലയും പാടകിഴങ്ങും ചേർത്ത് അരച്ച് മുഖത്ത് പുരട്ടിയാൽ മതി. തുളസി നീരും പച്ച മഞ്ഞളും ചേർത്ത് പുരട്ടുന്നത് ചിലന്തി വിഷബാധയ്‌ക്ക് ശമനം ഉണ്ടാകാൻ കാരണമാകുന്നു. തുളസിയിലനീര് രാവിലെയും വൈകീട്ടും കുടിക്കുന്നത് മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കും.

തുളസിയിൽ അടങ്ങിയിരിക്കുന്ന ഒലിയോനോലിക് ആസിഡ്, ഉർസോലിക് ആസിഡ്, റോസമരിനിക് ആസിഡ്, യൂഗെനോൽ തുടങ്ങീ ഘടകങ്ങൾ ആണ് തുളസിക്ക് ഇത്രയധികം ഗുണങ്ങൾ ഉണ്ടാവാൻ കാരണം. ഔഷധ പ്രാധാന്യമുള്ള തുളസിക്ക് ജ്യോതിഷ പ്രാധാന്യം കൂടിയുണ്ട്.

പണ്ടൊക്കെ ആളുകൾ തുളസിയില ചെവിയുടെ പിറകിൽ ചൂടാറുണ്ടായിരുന്നു. എന്നാൽ നാണക്കേട് എന്ന് കരുതി പുതിയ തലമുറയിലെ ആരും തന്നെ ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. മനുഷ്യശരീരത്തിലെ ആഗിരണശക്തി കൂടുതലുള്ള ഭാഗമാണ് ചെവി എന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് അവർ ചെവിയുടെ പിന്നിൽ തുളസിയില വെച്ചിരുന്നത്.

കൂടാതെ പേഴ്‌സിൽ തുളസിയില സൂക്ഷിക്കുന്നത് നല്ലതാണെന്നും പറയുന്നു. എവിടെയെങ്കിലും യാത്ര പോകുന്ന സമയത്ത് പേഴ്‌സിൽ തുളസിയില ഉണ്ടെങ്കിൽ യാത്ര ശുഭകരമായി ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് വിശ്വാസം.

സാധാരണയായി പേഴ്‌സിൽ പണം നിറയാൻ പല ജ്യോതിഷ സഹായങ്ങളും മിക്കവരും തേടാറുണ്ട്. അതിൽ പ്രധാനം തുളസിയില തന്നെയാണെന്നാണ് പറയപ്പെടുന്നത്. തുളസിയിലയിൽ മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം ഉണ്ടെന്നും പറയുന്നു.

തുളസി മാല ധരിക്കുന്നവർക്കും തുളസിക്കാട് കണ്ട് മരിക്കുന്നവർക്കും മോക്ഷപ്രാപ്തി ഉണ്ടാകും എന്നാണ് പഴമക്കാർ പറയുന്നത്. ആശുദ്ധിയുള്ളപ്പോൾ തുളസിയെ സ്പർശിക്കരുതെന്നും അവർ പറയുന്നു.

തുളസി തറ കെട്ടി, കൃഷ്ണ തുളസി നട്ട്, ദിവസവും വിളക്കുവെയ്‌ക്കുകയും മൂന്ന് തവണ മന്ത്ര ജപത്തോടെ പ്രദക്ഷിണം വയ്‌ക്കുന്നത് നല്ലതാണ്. കൂടാതെ ചൊവ്വ, വെള്ളി, ഏകാദശി ദിവസങ്ങളിൽ തുളസി പൂവോ ഇലയോ പറിച്ചെടുക്കുവാനും പാടില്ല.

Tags: tulsiBelief
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടിക്കെതിരായ ഹർജി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies