പഴങ്ങളിൽ കേമൻ 'വാഴപ്പഴം'; അനേകം രോഗങ്ങള്‍ക്കുള്ള പ്രതിവിധി....!
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പഴങ്ങളിൽ കേമൻ ‘വാഴപ്പഴം’; അനേകം രോഗങ്ങള്‍ക്കുള്ള പ്രതിവിധി….!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 12:40 pm IST
FacebookTwitterWhatsAppTelegram

പഴങ്ങളിൽ കേമൻ ആരെന്നു ചോദിച്ചാൽ മലയാളികൾ ആദ്യം പറയുന്ന പേര് ‘വാഴപ്പഴം’ എന്ന് തന്നെയാകും. പോഷക സമൃദ്ധവും രുചികരവുമായ വാഴപ്പഴം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ ആണ്. നമ്മൾ നിസ്സാരമായി കാണുന്ന ഈ ഫലം വളരെയേറെ ഗുണങ്ങളാണ് നമുക്ക് നൽകുന്നതെന്നുള്ള കാര്യം പലർക്കും അറിയില്ല.

വാഴപ്പഴത്തിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ, ഒരു കൂട്ടം മറ്റ് പഴങ്ങൾ ഒന്നിച്ച് നിന്നാലും ഈ പഴത്തിനോട് കിടപിടിക്കാനാകില്ല. വാഴപ്പഴത്തിന്റെ ഉപയോഗത്തെപ്പറ്റി നടത്തിയ പഠനങ്ങളിൽ വിഷാദ രോഗത്തെ തരണം ചെയ്‌ത്‌ സന്തോഷം കൈവരിക്കാന്‍ സഹായിക്കുന്നുവെന്നാണ് വ്യക്തമായത്. പഴത്തിന്  വിഷാദത്തെ അകറ്റുന്ന ഹോര്‍മോണുകളെ സൃഷ്ടിക്കാന്‍ സാധിക്കുന്നതു കൊണ്ടാണിത്‌.

അതേസമയം നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തുന്നതിൽ നിർണായകമായ പൊട്ടാസ്യം ഇവയിൽ സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ട്. സ്വാഭാവിക ആന്റാസിഡുകളായ വാഴപ്പഴത്തിന് വയറുവേദനയെ ശമിപ്പിക്കാൻ കഴിയും. മാത്രമല്ല, വാഴപ്പഴം കഴിക്കുന്നത് ആമാശയത്തിലെ അൾസറിന് കാരണമാകുന്ന ബാക്ടീരിയയെ ഇല്ലാതാക്കുകയും നെഞ്ചെരിച്ചിലിന് ആശ്വാസം നൽകുകയും ചെയ്യുന്നു.

സ്ഥിരമായി ചെയുന്ന  വ്യായാമങ്ങൾക്ക്  മുന്‍പ്‌ രണ്ട്‌ പഴങ്ങള്‍ കൂടി കഴിക്കുകയാണെങ്കില്‍ നല്ലവണ്ണം ഊര്‍ജം കൈവരിക്കാനും രക്തത്തിലെ പഞ്ചസാരയെ പോഷിപ്പിക്കാനും സാധിക്കും. കൂടാതെ മസില്‍ വലിവില്‍ നിന്നും സംരക്ഷണം നല്‍കാനും പഴത്തിന്‌ കഴിയുന്നു. വിറ്റാമിന്‍ ബി6 പഴത്തില്‍ വളരെയധികം ഉള്ളതിനാല്‍ നീര്‍വീക്കത്തിനും, ടൈപ്പ്‌ ടു ഡയബെറ്റിക്‌സിനെ പ്രതിരോധിക്കാനും, നാഡീവ്യൂഹത്തെ ശക്തിപ്പെടുത്താനും കഴിയുന്നു.

ഉയർന്ന അളവിൽ നാരുകൾ (ഫൈബറുകൾ) അടങ്ങിയിരിക്കുന്നതിനാൽ മലവിസർജ്ജനം ക്രമീകരിക്കാനും മലബന്ധം ലഘൂകരിക്കാനും ഇവ നമ്മെ സഹായിക്കുന്നു. ഊർജ്ജം കുറയുന്ന അവസ്ഥയെ നേരിടുവാനും അവ വളരെ നല്ലതാണ്. ഊർജ്ജം വർദ്ധിപ്പിക്കുന്ന ‘സ്ലോ റീലീസ്’ പഞ്ചസാരയാണ് വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. വളരെയധികം ആരോഗ്യഗുണങ്ങൾ, ഈ രുചികരമായ പഴത്തിൽ നിറയ്‌ക്കപ്പെട്ടിരിക്കുന്നു.

അയണ്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തന്നെ രക്തം പോഷിപ്പിക്കുന്നതിനും അതുവഴി അനീമിയ എന്ന രോഗത്തെ പരിഹരിക്കാനും സാധിക്കുന്നുവെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം അകറ്റി ഹൃദയാഘാതത്തില്‍ നിന്നും, പക്ഷാഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നു. കിഡ്‌നി ക്യാന്‍സറിനെ തടയാന്‍ പഴത്തിന്‌ കഴിയുന്നു. ഇതില്‍ വലിയ അളവ്‌ കാല്‍സ്യം ഉള്ളതിനാല്‍ എല്ലുകള്‍ക്ക്‌ നല്ല ബലം ലഭിക്കുന്നു. ഇത്തരത്തില്‍ പലരോഗങ്ങള്‍ക്കുള്ള ചെലവുകുറഞ്ഞ ഔഷധമായി വാഴപ്പഴത്തെ കാണാം.

Tags: Healthbananafruits
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies