ചെന്നൈ : ചലച്ചിത്ര താരം നിക്കി ഗല്‍റാണിക്ക് കൊറോണ. കൊറോണ സ്ഥിരീകരിച്ച വിവരം താരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ആഴ്ച തന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയി. ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും നിക്കി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച തനിക്ക് കൊറോണ സ്ഥിരീകരിച്ചു. നിലവില്‍ സുഖം പ്രാപിച്ചു വരികയാണ്. ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നുണ്ട്. തന്നെ പരിചരിച്ച എല്ലാവര്ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കു- നിക്കി ഗല്‍റാണി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ തെന്നിന്ത്യന്‍ താരങ്ങളായ വിശാല്‍, ഐശ്വര്യ അര്ജുന് തുടങ്ങിയവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിക്കി ഗല്‍റാണിക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Comments