ഡൽഹി കലാപം ആസൂത്രിതം ; ധനസഹായം നൽകിയത് പോപ്പുലർ ഫ്രണ്ട് ; നിർണായക വിവരങ്ങൾ വെളിപ്പെടുത്തി മീരാൻ ഹൈദർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി കലാപം ആസൂത്രിതം ; ധനസഹായം നൽകിയത് പോപ്പുലർ ഫ്രണ്ട് ; നിർണായക വിവരങ്ങൾ വെളിപ്പെടുത്തി മീരാൻ ഹൈദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 07:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമെന്ന് വെളിപ്പെടുത്തി പ്രതി. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ മീരാന്‍ ഹൈദറാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്. വലിയ വര്‍ഗ്ഗീയ കലാപമായിരുന്നു ഡല്‍ഹിയില്‍ ലക്ഷ്യമിട്ടതെന്നും മീരാന്‍ ഹൈദര്‍ പോലീസിനോട് വ്യക്തമാക്കി.

പൗരത്വ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടത്തിയ കലാപങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയിലും കലാപം നടത്താന്‍ ആസൂത്രണം നടത്തിയത്. ജാമിയയിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ മീരാന്‍ ഹൈദറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കലാപങ്ങള്‍ അഴിച്ചുവിടാനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ധനസഹായം നല്‍കിയതായും മീരാന്‍ ഹൈദര്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

കലാപത്തിനായി ആളുകളെ സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപയാണ് മീരാന് നല്‍കിയത്. മൂസ്ലീം ഭൂരിപക്ഷ പ്രദേശമായ സഫറാബാദ്, സീലംപൂര്‍ എന്നീ പ്രദേശങ്ങളാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ മീരാന്‍ ആദ്യം തെരഞ്ഞെടുത്തത്. പ്രതിഷേധത്തിനിടെ ആക്രമണം നടത്തുന്നതിനായി പ്രതിഷേധക്കാരോട് പെട്രോള്‍, ഡീസല്‍, കല്ലുകള്‍ എന്നിവ കയ്യില്‍ കരുതാനും മീരാന്‍ പ്രതിഷേധക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ തുക ഉപയോഗിച്ച് ഇയാള്‍ ആഡംബര വസ്തുക്കള്‍ വാങ്ങിയെന്നും പോലീസ് വ്യക്തമാക്കി.

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം നിര്‍മ്മിക്കാനുളള കോടതി ഉത്തരവും പൗരത്വ ഭേദഗതി നിയമവും വര്‍ഗ്ഗീയ വാദികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ കലാപം നടത്തിയത്. കലാപത്തില്‍ പങ്കുള്ള ഒമര്‍ ഖാലിദ്, ഖാലിദ് സയ്ഫി എന്നിവരെ മീരാന് പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു.

ഡല്‍ഹി കലാപത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് മീരാന്‍ ഹൈദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Tags: delhi riot
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies