ന്യൂഡല്‍ഹി : 74ാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഇന്ത്യക്കൊപ്പം പങ്കു ചേര്‍ന്ന് യുഎഇയും. അബുദാബിയിലെ ബുര്‍ജ് ഖലീഫ ത്രിവര്‍ണ്ണമായി. കഴിഞ്ഞ ദിവസം രാത്രി 8.45 ഓട് കൂടിയാണ് ബുര്‍ജ് ഖലീഫ ത്രിവര്ണ്ണമണിഞ്ഞത്.
ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണങ്ങള്‍ തെളിയിച്ച് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കാളിയാകുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. 74 ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ ശ്രേഷ്ഠത പ്രതിധ്വനിപ്പിച്ചതില് നന്ദി അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഇതിന് പുറമേ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാക തെളിഞ്ഞു നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദി അല്‍ മക്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, പ്രസിഡന്റ് ഹിസ് ഹൈനസ്സ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് എല്‍ നഹ്യാന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ആശംസകള്‍ നേര്‍ന്നിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ദൃഢബന്ധം കൂടിയാണ് ത്രിവര്‍ണ്ണ പതാകയുടെ ലൈറ്റുകള്‍ തെളിയിച്ചതോടെ വ്യക്തമാകുന്നത്.
Comments