ശാപം കിട്ടിയ ആൻജലിനും , പാതാളത്തിലേയ്ക്ക് പോയ സ്ലെന്‍ഡര്‍മാനും...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ശാപം കിട്ടിയ ആൻജലിനും , പാതാളത്തിലേയ്‌ക്ക് പോയ സ്ലെന്‍ഡര്‍മാനും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 01:24 pm IST
Facebook
Twitter
WhatsAppTelegram

സ്ലെന്‍ഡര്‍മാനെ  കുറിച്ച് നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്.അവിശ്വനീയമായ നിരവധി മിത്തുകളും കഥകളുമാണ് സ്ലെന്‍ഡര്‍മാനെ കുറിച്ചുള്ളത്. ഇതിൽ കൂടുതല്‍ വിശ്വാസയോഗ്യമായ ഒരു കഥയാണ് പറയാന്‍ പോകുന്നത്.

സൈമണ്‍ എന്നാണ് സ്ലെന്‍ഡര്‍മാന്റെ യഥാര്‍ത്ഥ പേര്. കുട്ടിക്കാലം മുതല്‍ക്കേ സൈമണിന് കാട്ടില്‍ പോയി കളിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. കാട്ടില്‍ പോയി കളിക്കാന്‍ സൈമന്‍ ഇഷ്ടപ്പെട്ടിരുന്നത് പകല്‍ നേരങ്ങളില്‍ ആയിരുന്നില്ല, രാത്രി കാലങ്ങളിലായിരുന്നു. രാത്രി കാട്ടില്‍ പോയി കളിക്കുന്നതില്‍ സൈമണിന് അല്‍പം പോലും പേടി ഇല്ലായിരുന്നു. ഇതവന്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു.

ഇതിനിടെ സൈമണിന്റെ വീടിന് തീപിടിക്കുകയും അവന്റെ മാതാപിതാക്കള്‍ മരിച്ചുപോവുകയും ചെയ്യുന്നു. സൈമണ്‍ മാത്രം ആ അപകടത്തില്‍ നിന്നും ഓടിരക്ഷപ്പെട്ടു. അന്നവന് 10 വയസ്സായിരുന്നു പ്രായം. അവന്‍ നേരെ കാട്ടിലേയ്‌ക്കാണ് ഓടിയത്. ഓടിയോടി അവന്‍ കുറേ ദൂരം ചെന്നപ്പോള്‍ കാട്ടില്‍ ഒരിടത്തൊരു കൊച്ചു വീട് കണ്ടു. ആ വീട്ടില്‍ ഒരു മുത്തശ്ശിയും മകളും മാത്രമായിരുന്നു താമസിച്ചിരുന്നത്. ആ മുത്തശ്ശി സൈമണിനെ അവര്‍ക്കൊപ്പം താമസിപ്പിച്ചു.

ഗ്രാനി എന്നായിരുന്നു സൈമണ്‍ ആ മുത്തശ്ശിയെ വിളിച്ചിരുന്നത്. മുത്തശ്ശിയുടെ മകളുടെ പേര് ആന്‍ജലിന്‍ എന്നായിരുന്നു. സൈമണും ആന്‍ജലിനും വളരെ പെട്ടന്ന് തന്നെ നല്ല സൗഹൃദത്തിലായി. ഇവര്‍ രണ്ടു പേരും കൂടി പലപ്പോഴും കാട്ടില്‍ പോകുമായിരുന്നു. ഒരിക്കല്‍ സൈമണും ആന്‍ജലിനും കാട്ടിലൂടെ പോകുന്നതിനിടെ ആന്‍ജലിനെ കാണാതായി. ആന്‍ജലിനെ തിരഞ്ഞ് സൈമണ്‍ കാട്ടിലൂടെ അലഞ്ഞു നടന്നു. ഒടുവില്‍ ഒരിടത്ത് ആന്‍ജലിന്‍ കിടക്കുന്നത് സൈമണ്‍ കണ്ടു. അങ്ങനെ അവളെയും എടുത്ത് കൊണ്ട് സൈമണ്‍ വീട്ടിലേയ്‌ക്ക് പോയി.

വീട്ടില്‍ കൊണ്ടു പോയ ശേഷമാണ് ആന്‍ജലിനയുടെ കാലിലെ മുറിവ് ശ്രദ്ധിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ആന്‍ജലിനയോട് ചോദിച്ചപ്പോള്‍ ഒരു കറുത്ത നിറമുള്ള നായ കടിച്ചതാണെന്നാണ് പറഞ്ഞത്. ആ നായയുടെ കണ്ണുകള്‍ക്ക് ചുവപ്പു നിറമായിരുന്നെന്നും ആന്‍ജലിന പറഞ്ഞു. കൂടാതെ തനിക്കൊരു ശാപം ഏറ്റെന്നും അവള്‍ പറഞ്ഞു. എന്നാല്‍ ആന്‍ജലിനയുടെ ഈ വാക്കുകള്‍ സൈമണും ഗ്രാനിയും വിശ്വസിച്ചില്ല.

അങ്ങനെ ഇവര്‍ വളര്‍ന്ന് വലുതായി. ഇവര്‍ തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്തു. പണ്ട് ആന്‍ജലിനയെ നായ കടിച്ചത് മുതല്‍ അവള്‍ പറയുന്ന ഒരു കാര്യമാണ് തനിക്കൊരു ശാപമേറ്റെന്ന്. ആ ശാപം എന്തെന്നാല്‍ തനിക്ക് ജനിക്കുന്നത് ഒരു ശാപമേറ്റ കുഞ്ഞായിരിക്കും എന്നാണ്. ആന്‍ജലിന നിരവധി തവണ ഇതു പറഞ്ഞതോടെ ഒടുവില്‍ സൈമണ്‍ അവിടെ നിന്നും വീടുമാറിപ്പോയി. പുതിയ വീട്ടിലേയ്‌ക്ക് പോയി കുറച്ച് നാള്‍ക്ക് ശേഷം അവര്‍ക്കൊരു മകള്‍ പറന്നു.

ആ മകള്‍ പിറന്ന് അവള്‍ക്ക് 14 വയസ് ആയപ്പോള്‍ സൈമണും മകളും ഒന്നിച്ച് കാട്ടിലൂടെ ഒരു യാത്രയ്‌ക്ക് പോയി. പെട്ടന്ന് മകള്‍ സൈമണിനോട് പറയാതെ വീട്ടിലേയ്‌ക്ക് തിരികെ ഓടി. എന്നാല്‍ സൈമണ്‍ മകളെ തിരഞ്ഞ് കാട്ടിലൂടെ അലഞ്ഞു. വളരെ വൈകിയിട്ടും മകളെ കാണാതെ സൈമണ്‍ നിരാശയോടെ വീട്ടിലേയ്‌ക്ക് മടങ്ങി. വീട്ടിലെത്തിയ സൈമണ്‍ കണ്ട കാഴ്‌ച്ച വളരെ ദയനീയമായിരുന്നു. തന്റെ ഭാര്യയും മകളും അടുക്കളയില്‍ മരിച്ചുകിടക്കുന്ന കാഴ്‌ച്ചയാണ് മടങ്ങിയെത്തിയ സൈമണ്‍ കണ്ടത്. ഈ കാഴ്‌ച്ച കണ്ട സൈമണിന് വളരെയധികം ദു:ഖവും ദേഷ്യവും വന്നു. ഒടുവില്‍ സൈമണ്‍ സ്വയം ജീവനൊടുക്കി.

എന്നാല്‍ ആന്‍ജലിനയും മകളും സൈമണിനെ പറ്റിക്കാന്‍ വേണ്ടി മരിച്ച് കിടക്കുന്നതായി അഭിനയിച്ചതായിരുന്നു. സൈമണിനെ തിരഞ്ഞ് മുറിയിലേയ്‌ക്ക് പോയ അമ്മയും മകളും മരിച്ച് കിടക്കുന്ന സൈമണിനെയാണ് കണ്ടത്. ഇത് കണ്ട് പേടിച്ച് ആന്‍ജലിനയും മകളും പുറത്തിറങ്ങി നാട്ടുകാരെ വിളിക്കാന്‍ പോയി തിരികെ വന്ന് നോക്കുമ്പോള്‍ സൈമണിനെ കാണുന്നില്ല. പിന്നീട് പറയപ്പെടുന്നത് സൈമണ്‍ മകളെയും ഭാര്യയെയും കൊണ്ട് പാതാളത്തിലേയ്‌ക്ക് പോയി എന്നാണ്. ശേഷം അവര്‍ മൂന്ന് പേരെയും ആ നാട്ടില്‍ ആരും കണ്ടിട്ടില്ല.

എന്നാല്‍ ഇത് എത്രത്തോളം വിശ്വസനീയമെന്നും ചിന്തിക്കേണ്ടതാണ്. സൈമണും കുടുംബവും എങ്ങോട്ടാണ് പോയതെന്ന് ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്. കാടുകളില്‍ സ്ലെന്‍ഡര്‍മാന്‍ ഇപ്പോഴും ഉണ്ടെന്നാണ് പ്രചരണം. ഇന്നും കാടുകളിലൂടെ ഒറ്റയ്‌ക്ക് പോകുന്നവരെ സ്ലെന്‍ഡര്‍മാന്‍ കൊന്നുകളയുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കൊച്ചു കുട്ടികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ സ്ലെന്‍ഡര്‍മാന്‍ ഒന്നും ചെയ്യില്ലെന്നും പറയപ്പെടുന്നു.

സ്ലെന്‍ഡര്‍മാന്റെ പേരില്‍ നിരവധി അനിമേഷന്‍ ചിത്രങ്ങളും വീഡിയോ ഗെയ്മുകളും പുറത്തിറങ്ങിയിട്ടുണ്ട്. 2018ല്‍ സ്ലെന്‍മാന്‍ എന്ന പേരില്‍ ഒരു ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.

Tags: monster
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies