തൂക്കിലേറ്റിയിട്ടും ബ്രിട്ടീഷുകാർക്ക് വിദ്വേഷം തീരാത്ത ഇന്ത്യൻ ധീരൻ ഇതാണ് , മദൻ ലാൽ ധിംഗ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൂക്കിലേറ്റിയിട്ടും ബ്രിട്ടീഷുകാർക്ക് വിദ്വേഷം തീരാത്ത ഇന്ത്യൻ ധീരൻ ഇതാണ് , മദൻ ലാൽ ധിംഗ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 03:11 pm IST
FacebookTwitterWhatsAppTelegram

ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഇന്ത്യയുടെ ധീരനായ പോരാളി മദൻ ലാൽ ധിംഗ്ര . വിനായക് ദാമോദർ സവർക്കർ എന്ന വിപ്ലവകാരിയുടെ സ്വാധീനത്താൽ പിറന്ന മണ്ണിനു വേണ്ടി പോരാടാനിറങ്ങിയ രാജ്യ സ്നേഹി .

അമൃതസറിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ജനനം. 1883 സെപ്റ്റംബർ 18ന് ജനിച്ചു. അമൃതസറിലെ മുനിസിപ്പൽ കോളേജ്, ലാഹോറിലെ ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു പഠനം. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പഞ്ചാബ് ഗവണ്മെന്റിന്റെ കാശ്മീർ സെറ്റിൽമെന്റ് ഡിപ്പാർട്ട്‌മെന്റിലും പിതൃസഹോദരന്റെ ട്രാൻസ്‌പോർട്ട് കമ്പനിയിലും ജോലി ചെയ്തു. പിന്നീട് ബോംബെയിൽ കപ്പൽ നാവികനായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ മാതാപിതാക്കൾ എഞ്ചിനീയറിംഗ് പഠനത്തിനായി അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ശ്യാംജി കൃഷ്ണവർമ്മയുടെ ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. ശ്യാംജിയോടൊപ്പം പ്രവർത്തിച്ചിരുന്ന വിനായക് ദാമോദർ സവർക്കർ എന്ന വിപ്ലവകാരിയുടെ സ്വാധീനത്താൽ മദൻ ലാൽ ധിംഗ്ര വിപ്ലവ പാതയിൽ പ്രവേശിക്കുകയും അഭിനവ ഭാരത് സൊസൈറ്റി, ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി എന്നിവയിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

തങ്ങളെപോലെ തന്നെ മദൻ ലാലും സാമ്രാജ്യ ഭക്തൻ ആകണം എന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആഗ്രഹിച്ചിരുന്നത്. അതിന്റെ ഭാഗമായി ഇന്ത്യ സെക്രട്ടറിയുടെ പൊളിറ്റിക്കൽ എഡിസി ആയിരുന്ന സർ കഴ്‌സൺ വൈലിയോട് മദൻ ലാലിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ വെക്കണമെന്ന് അവർ പറഞ്ഞു. തുടർന്ന് നേരിട്ട് കാണണം എന്ന് കഴ്‌സൺ മദൻ ലാലിന് കത്തെഴുതി.

തന്റെ വിപ്ലവ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ഉള്ള ഉദ്ദേശം ആണ് ഇതെന്ന് മദൻ ലാൽ കരുതി. 1909 ജൂലൈ 1ന് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്പീരിയൽ സ്റ്റഡീസിൽ നടന്ന ഇന്ത്യൻ നാഷണൽ അസോസിയേഷന്റെ വാർഷികപരിപാടിക്ക് ശേഷം വിദ്യാർത്ഥികളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന കഴ്‌സൺ വൈലിയെ മദൻ ലാൽ വെടിവെച്ചുകൊന്നു. ഈ സംഭവത്തോടെ ഭാരതീയ യുവാക്കളുടെ ആരാധനപാത്രമായി മാറി മദൻ ലാൽ. എന്നാൽ ഇതേ സമയം മകന്റെ പ്രവൃത്തിയിൽ അമർഷം തോന്നിയ പിതാവ് വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്തെഴുതി.

മദൻ ലാലിനെ ഓൾഡ് ബെയ്ലി കോർട്ടിൽ വിചാരണ ചെയ്യുകയും തന്നെ ശിക്ഷിക്കാൻ ബ്രിട്ടീഷ് കോടതിക്ക് അധികാരമുണ്ടെന്ന് അംഗീകരിക്കാൻ ആകില്ലെന്നും അതുകൊണ്ട് തന്നെയാണ് സ്വയം കേസ് വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരോട് പോരാടുന്നത് രാജ്യത്തോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർ തന്നെ തൂക്കിലേറ്റണമെന്ന് താൻ ആഗ്രഹിക്കുന്നതായും ഇത് ഇംഗ്ലീഷുകാരോടുള്ള ഇന്ത്യക്കാരുടെ പ്രതികാരം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

20 മിനിറ്റിനുള്ളിൽ തന്നെ കോടതി നടപടികൾ പൂർത്തിയായി. പെന്റൻവിൽ ജയിലിൽ 1909 ആഗസ്റ്റ് 17ന് വധശിക്ഷ നടപ്പിലാക്കി. എന്നാൽ മൃതദേഹം വേണ്ടപ്പെട്ടവർക്ക് വിട്ടുകൊടുത്തില്ല . പെന്റൻവിൽ സെമിത്തേരിയിൽ മറവുചെയ്ത ശരീരം ഏറെ നാൾ അജ്ഞാതമായി കിടന്നെങ്കിലും 1976ൽ കണ്ടെത്തുകയും ഭൗതിക ശരീരം ദഹിപ്പിക്കുകയും ഔദ്യോഗിക ബഹുമതികളോടെ ചിതാഭസ്മം നാട്ടിലെത്തിക്കുകയും ചെയ്തു.

മദൻ ലാലിനോടുള്ള ആദര സൂചകമായി 1909ൽ മാഡം കാമ ആരംഭിച്ച തൽവാർ എന്ന പ്രസിദ്ധീകരണത്തിന് മദൻസ് തൽവാർ എന്ന പേര് നൽകുകയും ചെയ്തു.

Tags: IndianMadan_lal
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies