അശരണര്‍ക്ക് സഹായഹസ്തവുമായി സൈനിക കൂട്ടായ്മ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അശരണര്‍ക്ക് സഹായഹസ്തവുമായി സൈനിക കൂട്ടായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 05:15 pm IST
FacebookTwitterWhatsAppTelegram

ദുരന്തങ്ങള്‍ ഒന്നൊഴിയാതെ കേരളത്തെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ആറു മാസത്തിലധികമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി. പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ് ഇടുക്കിയിലെ രാജമല, കോഴിക്കോട് കരിപ്പൂര്‍ വിമാനാവളത്തില്‍ സംഭവിച്ച, കേരളം കണ്ട വലിയ വിമാനാപകടം. എന്നാല്‍ ഇവിടെയെല്ലാം നിമിഷനേരം കൊണ്ട് ഓടിയെത്തിയവര്‍ ഒരുപാടാണ്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി, ആശുപത്രിയില്‍ എത്തിക്കാനായി, രക്തം നല്‍കാനായി എന്നിങ്ങനെ എല്ലാ മേഖലകളിലും സജീവമായി പ്രവര്‍ത്തിച്ച സന്നദ്ധപ്രവര്‍ത്തകര്‍.

ഏതൊരു അപകടത്തിലും താങ്ങായി കൂട്ടായി നമുക്കിടയില്‍ നിന്നു തന്നെ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്നതിന് തെളിവാണ് ഓരോ അപകടഘട്ടത്തിലും നമ്മുടെ കൂടെ നിന്നവര്‍, കുറച്ചു നല്ല മനുഷ്യര്‍. ദുരന്തത്തിനിരയായവര്‍ക്കും അല്ലെങ്കില്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി ഒരുപാട് സംഘടനകള്‍ നമ്മുടെ നാട്ടില്‍ രൂപം കൊണ്ടിട്ടുണ്ട്. അതുപോലെ കേരളത്തില്‍ 2018 ലെ പ്രളയ സമയത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനായി രൂപം കൊണ്ട കോഴിക്കോട് ജില്ലയില്‍ സൈനികരുടെയും അര്‍ദ്ധസൈനികരുടെയും വിമുക്തഭടന്മാരുടെയും ഒരു കൂട്ടായ്മയാണ് കാലിക്കറ്റ് ഡിഫന്‍സ്.

പ്രളയ സമയത്താണ് സംഘടന രൂപീകരിക്കപ്പെട്ടതെങ്കിലും പ്രളയ ശേഷവും ഈ കൂട്ടായ്മ പിരിഞ്ഞു പോകാതെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂട്ടായി മുന്നോട്ടു പോയി. രണ്ടു വര്‍ഷം പിന്നിട്ട് കഴിഞ്ഞ ഈ സമയത്ത് 1500 ല്‍ അധികം അംഗങ്ങളുമായി കേരളത്തിലെ തന്നെ ഏറ്റവും വലിയതും മികച്ചതുമായ സൈനിക കൂട്ടായ്മയായി മാറിയിരിക്കുകയാണ് ഈ സംഘം. ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച 400 ല്‍ പരം കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റുകളും, നാല്‍പ്പതോളം രോഗികള്‍ക്ക് ആവശ്യമുള്ള മരുന്നും എത്തിച്ചു കൊടുത്തു.  ആരോഗ്യ പ്രവര്‍ക്കുള്ള പ്രതിരോധകിറ്റുകള്‍ ജില്ലാകളക്ടര്‍ക്ക് കൈമാറി.

മുപ്പതിലധികം മാറാ രോഗികള്‍ക്കും നിര്‍ദ്ധന കുടുംബത്തിലെ കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനും, വീട് നിര്‍മാണത്തിനും കൊറോണ പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടി ആത്മഹത്യചെയ്ത ബസ് ഡ്രൈവറുടെ കുടുംബത്തിനും ധന സഹായം കൈമാറി. ഇതിനു പുറമേ പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കാവശ്യമായ പ്രോത്സാഹനവും നല്‍കുന്നു. ഈ ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും മാത്രം പിരിച്ചെടുക്കുന്ന തുകയാണ് ഇവര്‍ ഈ സന്നദ്ധ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത് പുറമെ മറ്റൊരു തരത്തിലുളള ഫണ്ടും ഈ സംഘടനയ്‌ക്കു ലഭിക്കുന്നുല്ല. രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു മുന്നേറിയ ഇവര്‍  സ്വന്തം നാട്ടിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്.

 

 

 

 

 

 

 

Tags: covid
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies