സതാംപട്ണ്‍: മഴയും വെളിച്ചക്കുറവും സമയംകൊല്ലിയായതോടെ രണ്ടാം ടെസ്റ്റ് സമനിലയിലായി. പാകിസ്താനെതിരായ രണ്ടാം ടെസ്റ്റാണ് മഴയും വെളിച്ചക്കുറവും മൂലം സമനിലയില്‍ കാലാശിച്ചത്. നാലാംദിനത്തില്‍ ഇംഗ്ലണ്ട്. 4ന് 110 എന്ന നിലയില്‍ നില്‍ക്കെയാണ് കളി ഉപേക്ഷിക്കാനായി തീരുമാനമെടുത്തത്. കളി ഉപേക്ഷിക്കുമ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ട് 9 റണ്‍സുമായും ബട്ട്ലര്‍ റണ്ണൊന്നുമെടുക്കാതെയും ക്രീസിലുണ്ടായിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ പാകിസ്താന് 236 റണ്‍സാണ് എടുത്തത്. ആദ്യദിനം തന്നെ കേവലം 45 ഓവറായി ചുരുങ്ങിയ മത്സരത്തില്‍ രണ്ടാം ദിനത്തിലാണ് പാകിസ്താന് കരകയറിയത്. എന്നാല്‍ മൂന്നാം ദിനത്തിലും നാലാം ദിനത്തിലും മഴയും വെളിച്ചക്കുറവും ബാധിച്ചതോടെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110ല്‍ നില്‍ക്കേ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി സിബ്ലേ 32 റണ്‍സും ക്രോളി 53 റണ്‍സുമാണെടുത്തത്. ഓപ്പണര്‍ ബേണ്‍സ് പൂജ്യത്തിനും മധ്യനിരയില്‍ പോപ് 9 റണ്‍സിനും പുറത്തായി. ബൗളിംഗില്‍ പാകിസ്താന് മേല്‍കൈ കിട്ടി നില്‍ക്കേയാണ് മഴ കളിമുടക്കിയത്. പാകിസ്താന് വേണ്ടി മുഹമ്മദ് അബ്ബാസ് 2 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷഹീന് അഫ്രിദിയും യാസിര്‍ ഷായും ഓരോ വിക്കറ്റും നേടി. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്.
Comments